• HOME
 • »
 • NEWS
 • »
 • kerala
 • »
 • Bike Stunt | ബൈക്കുമായി അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് കൗമാരക്കാരന് ഗുരുതരപരിക്ക്; നാട്ടുകാര്‍ എത്തിയപ്പോള്‍ സ്ഥലം വിട്ടു

Bike Stunt | ബൈക്കുമായി അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് കൗമാരക്കാരന് ഗുരുതരപരിക്ക്; നാട്ടുകാര്‍ എത്തിയപ്പോള്‍ സ്ഥലം വിട്ടു

അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ നാട്ടുകാര്‍ അടുത്തെത്തും മുന്‍പ് പിന്നാലെ എത്തിയ മറ്റൊരു ബൈക്കില്‍ കയറി സ്ഥലംവിട്ടു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊച്ചി: ബൈക്കുമായി അഭ്യാസ പ്രകടനം(Bike Stunt) നടത്തിയ കൗമാരക്കാരന് പരിക്ക്(Injury). നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് നിരങ്ങിനീങ്ങി സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്. മറ്റൊരു ബൈക്കുമായി മത്സരയോട്ടം നടത്തിയാണ് കൗമാരക്കാരന് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ഷുറന്‍സും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും മുന്‍വശത്തെ നമ്പര്‍പ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് കൗമരാക്കാരന്‍ ചീറിപാഞ്ഞത്.

  എളംകുളം ചിലവന്നൂര്‍ റോഡിലെ കപ്പേളയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ നാട്ടുകാര്‍ അടുത്തെത്തും മുന്‍പ് പിന്നാലെ എത്തിയ മറ്റൊരു ബൈക്കില്‍ കയറി സ്ഥലംവിട്ടു. സൗത്ത് പൊലീസ് സ്ഥലത്തെത്തി ബൈക്ക് സ്റ്റേഷനിലെത്തിച്ചു.

  Also Read-Maharajas College | കറണ്ടില്ല; മഹാരാജാസ് കോളേജിൽ 'മൊബൈൽ ഫ്ലാഷിൽ' പരീക്ഷ എഴുതി വിദ്യാർത്ഥികൾ

  ആശുപത്രിയിലെത്തി കൗമാരക്കാരനില്‍ നിന്ന് മൊഴിയെടുത്തെങ്കിലും സംശായസ്പദമായ മറുപടിയാണ് ലഭിച്ചത്. അതേസമയം നെയ്യാറ്റിന്‍കര രജിസ്‌ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് മോഷണ മുതലാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

  Farmer Suicide| വീണ്ടും കർഷക ആത്മഹത്യ; പത്തനംതിട്ടയിൽ കർഷകൻ പാടവരമ്പത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

  പത്തനംതിട്ട: തിരുവല്ല (Thiruvalla) നിരണത്ത് കര്‍ഷകനെ ആത്മഹത്യ (Farmer Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പാടത്തെ വരമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂ‍ര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.

  Also Read-Accident | നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

  പത്ത് ഏക്കര്‍ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Jayesh Krishnan
  First published: