കൊച്ചി: ടാറ്റൂകേന്ദ്രത്തിലെ പീഡനത്തിൽ (tattoo studio rape) ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനകൾ ഉണ്ടെന്നു സിറ്റി പോലീസ് കമ്മിഷണർ സി. എച്ച്നാഗരാജു ഐ.പി.എസ് . പ്രതിയുടെ അറസ്റ്റ് (arrest) ഉടൻ ഉണ്ടാകും. സ്ത്രീകൾക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സമാന അനുഭവം ഉണ്ടായോ എന്നും പരിശോധിക്കും. കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ആറാമതായി ഒരു പരാതിയും ലഭിച്ചിട്ടുണ്ട് . ഇതിൻറെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ എങ്കിൽ ഈ പരാതിയിലും കേസ് എടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. സെലിബ്രറ്റി ടാറ്റൂ ആർട്ടിസ്റ്റായ സുജീഷിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആയിരുന്നു ആദ്യം യുവതി പരാതി പങ്കുവെച്ചത്. ഇതിന് ശേഷം ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി രക്ഷിതാക്കൾക്കൊപ്പം പൊലീസിൽ കാര്യങ്ങൾ അറിയിച്ചെങ്കിലും പരാതി രേഖാമൂലം നൽകിയിരുന്നില്ല.
എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ നിരവധി യുവതികൾ വീണ്ടും പരാതിയുമായി എത്തി . ലൈംഗിക പീഡന പരാതികളിൽ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഉള്ള സാഹചര്യത്തിൽ പൊലീസ് കേസ് എടുക്കാൻ ഒരുങ്ങുകയായിരുന്നു. അതിനിടയിലാണ് യുവതികൾ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി ഇയാൾക്കെതിരെ രേഖാമൂലം പരാതി നൽകിയത് . പരാതികളിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
സ്വകാര്യ ഭാഗത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ . അനാവശ്യമായി തങ്ങളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു എന്നും തങ്ങളുടെ അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മറ്റ് യുവതികളുടെ പരാതിയിലെ ഉള്ളടക്കം. വൈറ്റിലയിലും പാലാരിവട്ടത്തും വടുതലയിലും സ്ഥാപനങ്ങൾ നടത്തുന്ന ഇയാൾക്ക് സിനിമ രംഗത്തുള്ളവരും ആയും അടുത്ത ബന്ധമുണ്ട്. പല സിനിമ താരങ്ങളും ഇയാളുടെ സ്റ്റുഡിയോയിലാണ് ടാറ്റൂ ചെയ്യാന്‍ എത്തുന്നത്.
യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ സുജീഷ് ഒളിവിലാണ്. അന്വേഷണത്തിന്റെ ഭാഗമായി സുജീഷിന്റെ വെണ്ണലയിലെയും ചിറ്റൂരിലെയും വീടുകളില്‍ പോലീസ് എത്തിയിരുന്നു. വീടുപണിയുടെ സാധനങ്ങള്‍ വാങ്ങുന്നതിനായി ഇയാള്‍ ബെംഗളൂരുവിലേക്ക് പോയതായാണ് ഇവിടെ നിന്നും കിട്ടിയ വിവരം. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. പ്രതിക്കായി എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.