• HOME
  • »
  • NEWS
  • »
  • kerala
  • »
  • Me Too | ലൈംഗിക പീഡനാരോപണം; കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ 7 യുവതികള്‍ പരാതി നല്‍കി

Me Too | ലൈംഗിക പീഡനാരോപണം; കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ 7 യുവതികള്‍ പരാതി നല്‍കി

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച  യുവതി പരാതിയില്ല എന്ന് കമ്മീഷണറുടെ മുന്‍പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 

  • Share this:
    കൊച്ചിയിലെ പ്രശ്സത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ (Tattoo Artist) ലൈംഗിക പീഡന ആരോപണം (Sexual Assault) ഉന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തില്‍ ഏഴ് യുവതികള്‍ വെള്ളിയാഴ്ച വൈകിട്ട്  കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി.

    കാക്കനാട്  ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെയാണ് ഏഴു യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ മുന്‍പാകെ നേരിട്ടെത്തി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.

    read also -Me Too | ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു; പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

    അതേസമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച  യുവതി പരാതിയില്ല എന്ന് കമ്മീഷണറുടെ മുന്‍പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവതി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചത്. ടാറ്റൂ ആർട്ടിസ്റ്റിൽ നിന്നു൦ നേരിടേണ്ടി വന്ന ദുരനുഭവം റെഡ്ഡിറ്റിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. എന്നാല്‍ മറ്റ് യുവതികള്‍ പരാതി നല്‍കുന്നതുമായി മുന്നോട്ട് പോകുകയായിരുന്നു.

    തനിക്ക് നേരെയുണ്ടായ അതിക്രമം വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ വിവരങ്ങൾ അറിയാനായി നിരവധി പേരാണ് വിളിച്ചതെന്നും ഈ വിഷയത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് മാതാപിതാക്കളോടൊപ്പമെത്തിയാണ് യുവതി പോലീസിനെ അറിയിച്ചത്.

    read also- Me Too | ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് യുവതി

    ടാറ്റൂ ആർട്ടിസ്റ്റ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ ദുരനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിച്ചിരുന്നു. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ പീഡനത്തിന് ഇരയായ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.

    read also- Sexual Abuse | വിവാഹ വാഗ്ദാനം നൽകി പീഡനവും സ്വകാര്യചിത്രം അയച്ച് ഭീഷണിയും; ഡോക്ടർ അറസ്റ്റിൽ

    സംഭവവുമായി ബന്ധപ്പെട്ട്  വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്നും പരാതി നല്‍കിയ യുവതികള്‍ അറിയിച്ചു. മാസ് പെറ്റീഷനായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതികള്‍ പറഞ്ഞു. കേസില്‍ കമ്മീഷണര്‍ പൂര്‍ണ പിന്തുണയാണ്നല്‍കുന്നതെന്നും പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍ പറഞ്ഞു.

    യുവതികളുടെ മീ ടു ആരോപണം പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. സ്റ്റുഡിയോകളുടെ ഉടമസ്ഥരുടേതുൾപ്പടെയുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

    പീഡന ആരോപണങ്ങൾക്ക് പുറമെ ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചുള്ള കാര്യത്തിലും പലയിടത്തും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയ രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്.
    Published by:Arun krishna
    First published: