• HOME
  • »
  • NEWS
  • »
  • kerala
  • »
  • പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കി

പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കി

2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനും 11 തവണ വകുപ്പുതല നടപടികളും നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കാസർഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.

    സംഭവത്തിൽ നേരത്തേ ആർ ശിവശങ്കറിന് പൊലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അനിൽകാന്ത് ശിവശങ്കരനെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തുകയുണ്ടായി. വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

    Also Read- മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം; എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

    ശിക്ഷണനടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി.

    2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനും 11 തവണ വകുപ്പുതല നടപടികളും നേരിട്ട ഉദ്യോഗസ്ഥനാണ് ആർ ശിവശങ്കരൻ. അനധികൃത സ്വത്ത് സമ്പാദനം, ലൈംഗികാതിക്രമം, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഈ നടപടികള്‍ നേരിട്ടത്.

    Published by:Naseeba TC
    First published: