എതിര്‍ത്തവര്‍ക്ക് സ്ഥാനക്കയറ്റം, പിന്തുണച്ചവര്‍ പുറത്ത്: PK ശശി എംഎൽഎക്കെതിരെ പരാതി നല്‍കിയ യുവതി നേതൃസ്ഥാനങ്ങള്‍ രാജിവച്ചു

ജില്ലാ കമ്മറ്റി, ബ്ലോക്ക് കമ്മറ്റി സ്ഥാനങ്ങളാണ് രാജി വെച്ചത്. ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് രാജിക്കത്ത് കൈമാറിയത്.

news18
Updated: June 17, 2019, 7:23 AM IST
എതിര്‍ത്തവര്‍ക്ക് സ്ഥാനക്കയറ്റം, പിന്തുണച്ചവര്‍ പുറത്ത്: PK  ശശി എംഎൽഎക്കെതിരെ പരാതി നല്‍കിയ യുവതി നേതൃസ്ഥാനങ്ങള്‍ രാജിവച്ചു
പി കെ ശശി
  • News18
  • Last Updated: June 17, 2019, 7:23 AM IST
  • Share this:
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ  യുവതി നേതൃസ്ഥാനങ്ങള്‍ രാജിവച്ചു. ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ പിന്തുണച്ചവരെയെല്ലാം തരം താഴ്ത്തുകയും യുവതിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട നേതാവിനെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തും.  ഇതിൽ പ്രതിഷേധിച്ചാണ് രാജി.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന പ്രേംകുമാര്‍, പ്രായപരിധി കടന്നതിനെ തുടര്‍ന്നായിരുന്നു പുനഃസംഘടന. പുതിയ സെക്രട്ടറിയായി റ്റി.എം ശശിയെയും പ്രസിഡന്റായി പി.പി സുമോദിനെയും തെരഞ്ഞെടുത്തു. ഇരുവരും പി.കെ ശശിയെ അനുകൂലികളും. അതേസമയം ശശിയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗം ജിനീഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. പരാതിക്കാരിയെ അവഹേളിച്ച്   പോസ്റ്റിട്ട നേതാവിനെ ജില്ല വൈസ് പ്രസിഡന്റുമാക്കി. ജില്ല സെക്രട്ടേറിയറ്റില്‍ മതിയായ ഹാജര്‍നില ഇല്ലാത്തതിനാല്‍ നേരത്തെ ഇയള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. പാര്‍ട്ടിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് യുവതി നേതൃസ്ഥാനങ്ങള്‍ രാജിവെച്ചത്. എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് രാജിക്കത്ത് കൈമാറിയത്.

Also Read പീഡന പരാതിയിൽ പി കെ ശശി എംഎൽഎക്കെതിരായ പാർട്ടിയുടെ ശിക്ഷാകാലാവധി പൂർത്തിയായി

ജില്ലാ കമ്മറ്റി, ബ്ലോക്ക് കമ്മറ്റി സ്ഥാനങ്ങളാണ് രാജി വെച്ചത്. ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം യുവതി പ്രതിഷേധിച്ച് രാജിവെച്ചതല്ലെന്നും സ്വയം ഒഴിഞ്ഞതാണെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു സസ്‌പെന്‍ഡും ചെയ്തു.
First published: June 17, 2019, 7:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading