• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകന് ഭീഷണി; SFI പ്രവർത്തകന് സസ്പെൻഷൻ

യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകന് ഭീഷണി; SFI പ്രവർത്തകന് സസ്പെൻഷൻ

അധ്യാപകനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതിയിൽ രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥി എ.എൽ ചന്തുവിനെയാണ് കോളേജ് കൌൺസിൽ സസ്പെൻഡ് ചെയ്തത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനെ സ്റ്റാഫ് മുറിയിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകന് സസ്പെൻഷൻ. അധ്യാപകനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതിയിൽ രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥി എ.എൽ ചന്തുവിനെയാണ് കോളേജ് കൌൺസിൽ സസ്പെൻഡ് ചെയ്തത്.

    ഗണിതശാസ്ത്ര അധ്യാപകനെയാണ് ചന്തു സ്റ്റാഫ് മുറിയിൽ കയറി മറ്റു അധ്യാപകരുടെ മുന്നിൽവെച്ച് ഭീഷണിപ്പെടുത്തിയത്. കോളേജിനുള്ളിൽവെച്ചും പുറത്തുവെച്ചും മർദ്ദിക്കുമെന്നായിരുന്നു ഭീഷണി. അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനും വിദ്യാർതികളെ മർദ്ദിച്ചതിനും ഇയാൾക്കെതിരെ മുമ്പും പരാതി ഉണ്ടായിരുന്നു.

    നവംബർ 18ന് വിദ്യാർഥികളെ നിർബന്ധിച്ച് പ്രതിഷേധത്തിന് ഇറക്കിയ സംഭവങ്ങളുടെ തുടർച്ചയാണിതെന്ന് പറയപ്പെടുന്നു. കോളേജ് ഗേറ്റ് അടച്ചിട്ടാണ് സമരം നടത്തിയതെന്ന റിപ്പോർട്ട് കോളേജ് അച്ചടക്കസമിതി ഉന്നതവിദ്യാഭ്യാസവകുപ്പിന് നൽകിയിരുന്നു. ഇതിന് പിന്നാലെ ഗണിതശാസ്ത്ര വിഭാഗത്തിന്‍റെ ജനൽ ചില്ലുകൾ തകർക്കുകയും ഇപ്പോൾ പരാതി നൽകിയ അധ്യാപകന്‍റെ വാഹനം ഡിസംബർ രണ്ടിന് കോളേജിനുള്ളിൽവെച്ച് തകർക്കുകയും ചെയ്തിരുന്നു.

    ഈ സംഭവത്തിൽ കോളേജ് കൌൺസിൽ ചന്തു ഉൾപ്പടെയുള്ളവർക്കെതിരെ നടപടിയെടുത്തു. ഇതിനെത്തുടർന്നാണ് അധ്യാപകനെ സ്റ്റാഫ് മുറിയിൽ കയറി ഭീഷണിപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപകൻ നൽകിയ ഭീഷണി പൊലീസിന് കൈമാറാൻ കോളേജ് കൌൺസിൽ തീരുമാനിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: