HOME /NEWS /Kerala / കുസാറ്റിൽ സരസ്വതി പൂജയ്ക്ക് അനുമതി നൽകിയ നടപടി തെറ്റ് : എസ്എഫ്ഐ

കുസാറ്റിൽ സരസ്വതി പൂജയ്ക്ക് അനുമതി നൽകിയ നടപടി തെറ്റ് : എസ്എഫ്ഐ

'ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും നടത്തുന്നത് മത നിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂഷണമല്ല'

'ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും നടത്തുന്നത് മത നിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂഷണമല്ല'

'ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും നടത്തുന്നത് മത നിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂഷണമല്ല'

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സരസ്വതിപൂജയ്ക്ക് അധിക്യതർ അനുമതി നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ വ്യത്യസങ്ങളില്ലാതെ എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം പ്രദാനം ചെയ്യേണ്ട ഇടങ്ങളായി ക്യാമ്പസുകൾക്ക് നിലകൊള്ളാൻ സാധിക്കണം. ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും നടത്തുന്നത് മത നിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂഷണമായ ഒന്നല്ലെന്നും എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.

    നാനാമതവിശ്വാസികളും മതവിശ്വാസികളല്ലാത്തവരും ഒരുമിച്ച് പഠിക്കുന്ന ക്യാമ്പസിൽ വിശ്വാസത്തെ തന്നെ മുൻനിർത്തി വിദ്യാർത്ഥികളിൽ ബോധപൂർവ്വം മറ്റ് മതങ്ങളോടുള്ള വിദ്വേഷം ഉണർത്തുക എന്നതാണ് വർഗ്ഗീയ ശക്തികൾ ഇത്തരം ഇടപെടലുകളിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ ക്യാമ്പസുകളിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെ ഗൗരവപൂർവ്വം കാണണം. ക്യാമ്പസുകളെ മതപ്രചരണത്തിന്റെ കേന്ദ്രമാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയസംഘടനകളുടെ അജണ്ടകൾ നടപ്പിലാക്കാൻ അധികൃതരിൽ ചിലർ കൂട്ടുനിൽക്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.

    തൃശ്ശൂരിലെ ചേർപ്പ് സ്കൂളിൽ ഈയിടെ നടന്ന ഗുരു പാദ പൂജപോലുള്ള അപരിഷ്കൃത രീതികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനോട് നേരത്തെ തന്നെ വിയോജിപ്പും പ്രതിഷേധവും ഉയർത്തിയവരാണ് എസ്എഫ്ഐ. ക്യാമ്പസുകളെ വർഗ്ഗീയ ധ്രുവീകരണത്തിന്റെയും മതവിദ്വേഷത്തിന്റെയും കേന്ദ്രമാക്കാൻ അനുവദിക്കില്ല. ക്യാമ്പസുകളിൽ വർഗ്ഗീയത പടർത്താൻ എ‌ബിവി‌പി നടത്തുന്ന ഇത്തരം ശ്രമങ്ങളെ , മാനവികതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തി ശക്തമായി നേരിടുമെന്നും, സരസ്വതിപൂജയ്ക്ക് അനുമതി നൽകിയ അധികൃതർക്കെതിരായി പ്രതിഷേധമുയർത്തുമെന്നും എസ്എഫ്ഐ അറിയിച്ചു.

    First published:

    Tags: Abvp, Cusat, Kochi, Sfi, എബിവിപി, എസ്എഫ്ഐ, കൊച്ചി