നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • SFI- AISF സംഘർഷം; എം ജി സർവകലാശാല ലൈംഗിക അധിക്ഷേപ ആരോപണത്തിൽ മൊഴി നൽകാനാളില്ലെന്ന് പോലീസ് 

    SFI- AISF സംഘർഷം; എം ജി സർവകലാശാല ലൈംഗിക അധിക്ഷേപ ആരോപണത്തിൽ മൊഴി നൽകാനാളില്ലെന്ന് പോലീസ് 

    ഇന്നലെ ഇതു സംഘടനാ നേതാക്കളെയും മൊഴി നൽകാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല എന്നാണ്  കോട്ടയം ഡിവൈഎസ്പി അറിയിച്ചത്. 

    AISF-SFI

    AISF-SFI

    • Share this:
    കോട്ടയം: എം ജി സർവകലാശാല (MG University) ക്യാമ്പസിലെ SFI - AISF സംഘർഷത്തിൽ ആണ് ഇരുസംഘടനകളും പൊലീസിന് പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കോട്ടയം ഡിവൈഎസ്പി (Kottayam DySP) സന്തോഷ് കുമാറിനാണ് കേസിൽ അന്വേഷണ ചുമതല. ഇരു സംഘടനാ നേതാക്കളും പരാതി നൽകിയശേഷം പിന്നീട് മൊഴിനൽകാൻ വരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇന്നലെ ഇതു സംഘടനാ നേതാക്കളെയും മൊഴി നൽകാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല എന്നാണ്  കോട്ടയം ഡിവൈഎസ്പി അറിയിച്ചത്.

    ആദ്യമായി പരാതി നൽകിയത് എഐഎസ്എഫ് വനിതാ നേതാവ് ആയിരുന്നു. ഇവർ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു. എന്നാൽ കേസിന്റെ ഗൗരവം മാനിച്ച് അന്വേഷണം കോട്ടയം ഡിവൈഎസ്പിക്ക് കീഴിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് മൊഴിനൽകാൻ വീണ്ടും വനിതാ നേതാവിനെ പോലീസ് വിളിച്ചത്. എന്നാൽ ഇവർ എപ്പോൾ മൊഴി നൽകും എന്ന കാര്യത്തിൽ യാതൊരു വിവരവും നൽകിയില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

    Also Read- Anupama Baby Missing| കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹർജി നൽകും

    കേസിൽ എസ്എഫ്ഐ നേതാക്കളുടെ ഭാഗത്തു നിന്നും സമാനമായ  പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് പോലീസ് പറയുന്നു. എഐഎസ്എഫ് വനിതാനേതാവ് മൊഴി നൽകിയതിന് പിന്നാലെയാണ് എസ്എഫ്ഐ പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസിൽ പരാതി നൽകി എന്നതിനപ്പുറം മൊഴിനൽകാൻ എസ്എഫ്ഐ നേതാക്കളും എത്തുന്നില്ല എന്ന് പോലീസ് പറയുന്നു. ഇരു സംഘടനാ നേതാക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ആരെയും കിട്ടുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

    എഐഎസ്എഫ് നൽകിയ പരാതിക്ക് സമാനമായ പരാതിയാണ് എസ്എഫ്ഐയും നൽകിയത്.  എഐഎസ്എഫ്
    നേതാക്കൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് എസ്എഫ്ഐ നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. എഐഎസ്എഫ് നൽകിയ പരാതിക്ക് സമാനമായി വനിതാ പ്രവർത്തകയെ എഐഎസ്എഫ് പ്രവർത്തകർ അപമാനിച്ചു എന്നും പരാതിയിൽ പറയുന്നു. എസ്എഫ്ഐ നൽകിയ പരാതിയിൽ ഏഴ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ എഐഎസ്എഫ് നൽകിയ പരാതിയിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

    Also Read- അക്രമകാരികളെ ന്യായീകരിക്കുന്നു; എസ്എഫ്‌ഐയ്‌ക്കെതിരെ പ്രമേയവുമായി AIYF

    വിവാദം ആളിക്കത്തുമ്പോഴും കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു എന്ന് സംശയമാണ് ഉയർന്നുവരുന്നത്. എസ്എഫ്ഐ നേതാക്കൾ ഇതുവരെ മൊഴിനൽകാൻ തയ്യാറാകാത്തതും സംശയകരമാണ്. കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ മാധ്യമപ്രവർത്തകരോട് സംസാരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല. എല്ലാം സംസ്ഥാന നേതൃത്വം പറയുമെന്ന നിലപാടാണ് ജില്ലയിലെ എസ്എഫ്ഐ പ്രവർത്തകർ സ്വീകരിക്കുന്നത്. ഏതായാലും വിവാദമായ കേസിൽ ഒത്തുതീർപ്പ് സാധ്യമാകുമോ എന്നതും ഇടതുപാർട്ടികൾക്ക് മുന്നിലെ വെല്ലുവിളിയാണ്.  സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി എന്നതാണ് കേസിൽ നിർണായകമായത്. പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമവും കേസിൽ ചുമത്തിയിട്ടുണ്ട്.
    Published by:Rajesh V
    First published:
    )}