നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എം.ജി. സർവകലാശാല സംഘർഷം: 'വനിതാ നേതാവിനെ അപമാനിച്ചു' എന്ന് AISFനെതിരെ SFI യുടെ പരാതിയിൽ കേസെടുത്തു

    എം.ജി. സർവകലാശാല സംഘർഷം: 'വനിതാ നേതാവിനെ അപമാനിച്ചു' എന്ന് AISFനെതിരെ SFI യുടെ പരാതിയിൽ കേസെടുത്തു

    എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവായ വനിതയാണ് ആദ്യം സംഭവത്തിൽ പരാതിയുമായി രംഗത്തുവന്നത്

    എം.ജി. സർവകലാശാല

    എം.ജി. സർവകലാശാല

    • Share this:
    എസ്.എഫ്.ഐ.- എ.ഐ.എസ്.എഫ്. സംഘർഷം നടന്ന എം.ജി. സർവകലാശാല ക്യാംപസിലെ സംഭവത്തിൽ പരാതിയുമായി എസ്.എഫ്.ഐ. രംഗത്ത്. കണ്ടാലറിയാവുന്ന ഏഴ് എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരെയാണ് എസ്.എഫ്.ഐ. പോലീസിന് പരാതി നൽകിയത്. സംഘർഷത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു എസ്.എഫ്.ഐ. പ്രവർത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന്  എസ്എഫ്ഐ നൽകിയ പരാതിയിൽ പറയുന്നു.  ഒരു വനിതാ പ്രവർത്തകയെ എ.ഐ.എസ്.എഫ്.  പ്രവർത്തകർ അപമാനിച്ചു എന്നും പരാതിയിൽ പറയുന്നു.

    എസ്.എഫ്.ഐ.യുടെ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി ആണ് ഇതുസംബന്ധിച്ച് പരാതിയുമായി എസ്.എഫ്.ഐ. നേതാക്കൾ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എ.ഐ.എസ്.എഫ്. ആയിരുന്നു. എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവായ വനിതയാണ് ആദ്യം സംഭവത്തിൽ പരാതിയുമായി രംഗത്തുവന്നത്. ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു വനിതാ നേതാവ് മുന്നോട്ട് വെച്ചത്. ഇതിൽ 10 പേർക്കെതിരെ ഗാന്ധിനഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

    സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ മാറിടത്തിൽ പിടിച്ചു  എന്ന ഗുരുതര ആരോപണമാണ് വനിത നേതാവ് പൊലീസിന് നൽകിയത്. ജാതിപ്പേര് വിളിച്ചു എന്ന പരാതിയും പെൺകുട്ടി നൽകിയിരുന്നു. ഈ സംഭവത്തിൽ ഇന്നലെ ഗാന്ധിനഗർ പോലീസിൽ എത്തി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ പരാതി നൽകിയത് എന്നതാണ് ശ്രദ്ധേയം.



    എം.ജി. സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിത അടക്കം നാല് എ.ഐ.എസ്.എഫ്. നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നു. ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല എന്നാണ് എ.ഐ.എസ്.എഫ്. ഇതോടെയാണ് ഒറ്റക്കു മത്സരിക്കാൻ  തീരുമാനിച്ചതെന്ന് എ.ഐ.എസ്.എഫ്. ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം.

    കേസിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും താൻ നിൽക്കുകയില്ല എന്നും ആദ്യം പരാതി നൽകിയ എ.ഐ.എസ്.എഫ്. വനിതാ നേതാവ് വ്യക്തമാക്കുന്നു. രണ്ടും ഇടതുപക്ഷ സംഘടനകൾ ആയതുകൊണ്ട് തന്നെ ഒത്തുതീർപ്പുകൾക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിനായിരുന്നു  മറുപടി.  ഏതായാലും പാർട്ടിയിലെ യുവജന സംഘടനകൾക്കിടയിൽ ഉണ്ടായ തർക്കത്തിൽ സി.പി.എം., സി.പി.ഐ. ജില്ലാ നേതൃത്വങ്ങൾ ചർച്ചകൾ നടത്തിയേക്കും.

    ഇടതുമുന്നണിയിൽ തന്നെയുണ്ടായ അസ്വാരസ്യങ്ങൾ വലിയ വാർത്തയായത് ഇരു പാർട്ടികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ കെഎസ്‌യു സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നോമിനേഷൻ നൽകിയെങ്കിലും മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നില്ല. എസ്എഫ്ഐയുടെ ഭീഷണി കാരണമാണ് പിന്മാറ്റം എന്നാണ് കെ.എസ്.യു. നേതാക്കൾ പറയുന്നത്. ഏതായാലും സംഘർഷം  വലിയ രാഷ്ട്രീയ ചർച്ചകൾക്കും കാരണമായിട്ടുണ്ട്. ഇടതുപക്ഷത്തെ രണ്ട് സംഘടനകൾ നേരിട്ട് ഏറ്റുമുട്ടുന്നത് പാർട്ടി നേതാക്കൾക്കും തലവേദനയായിരിക്കുകയാണ്.
    Published by:user_57
    First published:
    )}