• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർക്കെതിരെ ഭരണപക്ഷ അധ്യാപക-വിദ്യാർത്ഥി സംഘടനകൾ; സർവകലാശാലകളിൽ SFI പ്രതിഷേധം

ഗവർണർക്കെതിരെ ഭരണപക്ഷ അധ്യാപക-വിദ്യാർത്ഥി സംഘടനകൾ; സർവകലാശാലകളിൽ SFI പ്രതിഷേധം

പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് ശക്തമാക്കി ഭരണപക്ഷ അധ്യാപക വിദ്യാർത്ഥി സംഘടനകൾ. കണ്ണൂർ സർവ്വകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. പുതിയ വിസി അധികാരം ഏറ്റെടുക്കാൻ എത്തിയാൽ തടയുമെന്ന് എസ് എഫ് ഐ വ്യക്തമാക്കി. പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചു.

    Also Read- സർക്കാർ-ഗവർണർ പോര് ഹൈക്കോടതിയിലേക്ക്; വി.സിമാർ ഹർജി നൽകും; 4 മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും

    കേരള സർവകലാശാലയ്ക്ക് മുന്നിലും എസ്ഐഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. പുതിയ വിസിയെത്തിയാൽ തടയുമെന്ന് പറ‍ഞ്ഞ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തിനുള്ളിലേക്ക് കയറി. തിരൂരിലെ മലയാളെ സർവകലാശാലയിലേക്കും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

    തിരുവനന്തപുരത്തും കണ്ണൂരിലും ഇടത് അധ്യാപക സംഘടന AKPCTAയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തി. തിരുവനന്തപുരത്ത് എ.കെ.പി.സി.ടി.എ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
    Published by:Naseeba TC
    First published: