• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കനയ്യകുമാർ വലതുപക്ഷത്ത് ചേക്കേറിയ ജാള്യം മറയ്ക്കാൻ AISF ഇരവാദത്തിലൂടെ സഹതാപം പിടിച്ചുപറ്റാൻ നോക്കുന്നു': SFI

'കനയ്യകുമാർ വലതുപക്ഷത്ത് ചേക്കേറിയ ജാള്യം മറയ്ക്കാൻ AISF ഇരവാദത്തിലൂടെ സഹതാപം പിടിച്ചുപറ്റാൻ നോക്കുന്നു': SFI

AISF വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും SFI ആവശ്യപ്പെട്ടു

AISF-SFI

AISF-SFI

 • Last Updated :
 • Share this:
  തിരുവനന്തപുരം: എം ജി സർവകലാശാല (MG University) സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് (AISF)ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ (SFI) രംഗത്തെത്തി. കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്എഫ്ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

  എസ്എഫ്ഐയുടെ വിശദീകരണം 

  എം ജി സർവ്വകലാശാല സെനറ്റ് - സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്എഫ്ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എഐഎസ്എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എഐഎസ്എഫ്, സ്റ്റുഡന്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ എസ് യൂ - എ ഐ എസ് എഫ് - എം എസ് എഫ് സഖ്യത്തിന്റെ ഭാഗമാണ്.

  Also Read-  'മാറിടത്തിൽ പിടിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു,  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; SFIക്കെതിരെ AISF വനിതാ നേതാവ് 

  എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇത് എ.ഐ.എസ്.എഫ് ഉൾപ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം.

  വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്എഫ്ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

  AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസെടുത്തു

  എം ജി സർവകലാശാലയിലെ (Mahatma Gandhi University) എഐഎസ്എഫ് (AISF) വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്ഐ (SFI) നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയിൽ, അർഷോം, ദീപക്, അമൽ, പ്രജിത് കെ ബാബു, സുധിൻ എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേർക്കെതിരെയും ഗാന്ധിനഗർ പൊലീസ് (Kottayam Gandhinagar University) എഫ്ഐആർ രജിസ്റ്റർ ചെയ്തു.

  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെഎം അരുണിനെതിരെ പെൺകുട്ടി പരാതിയിൽ പരാമർശിച്ചിരുന്നു. ഇയാൾക്കെതിരെ മൊഴിനൽകി എന്നായിരുന്നു പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു വന്ന ശേഷം പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പെൺകുട്ടി അരുണിനെതിരെ മൊഴി നൽകിയിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു.

  സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസിൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകു എന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു.

  'നിനക്ക് തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്ന്' എസ്എഫ്ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും പെൺകുട്ടി വ്യക്തമാക്കി. ക്യാമ്പസുകൾ ജനാധിപത്യവൽക്കരിക്കണം എന്നാണ് എസ്എഫ്ഐ പറയുന്നത്. ആർഎസ്എസിനെതിരെ സമാനമായ കുറ്റങ്ങൾ ആരോപിക്കാറുണ്ട്. അതേ എസ്എഫ്ഐ തന്നെ തനിക്കെതിരെ ഇത്തരത്തിൽ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് പെൺകുട്ടി പറയുന്നു.

  എംജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിതാ നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലയിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നു. ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം.

  Also Read- ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്
  Published by:Rajesh V
  First published: