News18 MalayalamNews18 Malayalam
|
news18
Updated: February 4, 2020, 1:44 PM IST
കൊറോണ വൈറസ്
- News18
- Last Updated:
February 4, 2020, 1:44 PM IST
തിരുവനന്തപുരം: കൊറോണയ്ക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റർ വിതരണമാണ് വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും എത്തിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
'ആശങ്ക വേണ്ട, ജാഗ്രത മതി' എന്ന തലക്കെട്ടോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി തയ്യാറാക്കിയ കരുതൽ നിർദേശങ്ങൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു യുണിവേഴ്സിറ്റി കോളേജിലെ കെ എസ് യു പ്രവർത്തകർ. ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി ഡിപ്പാർട്ട്മെന്റിന് മുന്നിൽ എത്തിയതോടെ ഇവരെ ഒരു സംഘം തടഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ
ഡിപ്പാർട്ട്മെന്റിൽ കയറാൻ അനുവദിക്കില്ലെന്ന് ആയിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ഭീഷണി. ക്ലാസ് നടക്കുന്നതിനാൽ ഡിപ്പാർട്ട്മെന്റിൽ ക്യാമ്പയിൻ വേണ്ടെന്നായിരുന്നു വാദം.
പഴയ യൂണിറ്റ് കമ്മിറ്റി അംഗം അജ്മൽ, ചന്ദു അശോക് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് തടഞ്ഞതെന്നാണ് കെ എസ് യുവിന്റെ പരാതി.
ബ്രോഷറുകൾ എസ് എഫ് ഐ പ്രവർത്തർ കീറിയെറിഞ്ഞു. ഇതോടെ ഒരിടവേളക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ - കെ എസ് യു പോരിന് വീണ്ടും കളമൊരുങ്ങുകയാണ്. എസ് എഫ് ഐ പ്രവർത്തകർ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടികാട്ടി കെ എസ് യു പ്രിൻസിപ്പാളിന് പരാതി നൽകി.
First published:
February 4, 2020, 1:44 PM IST