നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജൂലൈ 2 അഭിമന്യു രക്തസാക്ഷി ദിനം; അവയവദാന ക്യാംപെയ്നുമായി എസ്എഫ്ഐ

  ജൂലൈ 2 അഭിമന്യു രക്തസാക്ഷി ദിനം; അവയവദാന ക്യാംപെയ്നുമായി എസ്എഫ്ഐ

  അവയവദാന സംബന്ധമായ തെറ്റിദ്ധാരണകൾ മാറ്റുക, വിദ്യാർത്ഥികളെ അവയവദാനത്തിന് സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് സമ്മതപത്രങ്ങൾ ശേഖരിക്കുന്നത്.

  abhimanyu

  abhimanyu

  • Share this:
  കൊച്ചി: വിദ്യാർത്ഥികൾക്കിടയിൽ അവയവദാനത്തിൻ്റെ പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്തി  "അവയവദാനത്തിന് തയ്യാറാകുക " എന്ന ആഹ്വാനവുമായി എസ് എഫ് ഐ. മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിൻറെ രക്തസാക്ഷി ദിനമായ ജൂലൈ രണ്ടിന് ആണ്  ക്യാംപെയ്ൻ സംഘടിപ്പിച്ചിരിക്കുന്നത്.

  2018 ജൂലൈ രണ്ടിന് രാത്രി ആണ് അഭിമന്യു കൊല്ലപ്പെടുന്നത്. മഹാരാജാസ് കോളേജിലെ ചുവർ എഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഭിമന്യുവിനൊപ്പം അർജുൻ, വിനീത് എന്നീ  വിദ്യാർഥികൾക്കും കുത്തേറ്റിരുന്നു. എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. ആസൂത്രിതമായ ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നാണ്  കേസ്.

  അഭിമന്യു രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി എസ് എഫ് ഐ എറണാകുളം ഏരിയാ കമ്മിറ്റിയാണ് ക്യാംപെയ്ൻ സംഘടിപ്പിച്ചിരിക്കുന്നത്. അവയവദാന സംബന്ധമായ തെറ്റിദ്ധാരണകൾ മാറ്റുക, വിദ്യാർത്ഥികളെ അവയവദാനത്തിന് സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് സമ്മതപത്രങ്ങൾ ശേഖരിക്കുന്നത്.
  TRENDING:ഷംന കാസിം ബ്ലാക്മെയിൽ കേസ്: നടൻ ധർമജന്റെ മൊഴി എടുത്തു
  [News]
  ഞാനൊരു സ്വവർഗാനുരാഗിയാണ്; മാറ്റത്തിന്റെ അലയൊലികളുമായി നടിയുടെ വെളിപ്പെടുത്തൽ [PHOTO] 'സ്വര്‍ണക്കടത്തുകാരാണെന്നു പറഞ്ഞ് വിളിച്ചു; ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ അവശ്യപ്പെട്ടു'; ധർമ്മജൻ
  [NEWS]


  ഇതിനോടകം തന്നെ എഴുന്നൂറോളം വരുന്ന വിദ്യാർത്ഥികൾ  ക്യാംപയിൻ്റെ ഭാഗമായിക്കഴിഞ്ഞു.  ശേഖരിച്ച സമ്മതപത്രങ്ങൾ ജൂലൈ രണ്ടാം തീയ്യതി ഏരിയാ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

  First published:
  )}