പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഹോം വിസിറ്റാണ് ലക്ഷ്യമിടുന്നത്. പഠന സൗകര്യത്തിന്റെ ലഭ്യതകൾ മനസിലാക്കുകയാണ് ലക്ഷ്യം. കോവിഡ് കാലഘട്ടം വിദ്യാർത്ഥികളിൽ നേരിടുന്ന് പ്രതിസന്ധികളെ കുറിച്ച് മനസിലാകുന്നതിനും ഓൺലൈൻ പഠനസൗകര്യത്തിന്റെ ബുദ്ധിമുട്ടുകളും പരാതികളും പഠിക്കാനാണ് ഹോം വിസ്റ്റ്.
ജൂൺ 17 മുതൽ 27 വരെയാണ് ഗ്യഹസന്ദർശനം. പ്രാദേശികമായി മൂന്ന് വിദ്യാർത്ഥികളുടെ സ്ക്വാഡുകളാണ് വീടുകൾ സന്ദർശിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന് പ്രയാസങ്ങളും പ്രതിസന്ധികളും ഉൾപ്പെടെ വീടുകളിൽ നിന്ന് ചോദിച്ചറിയും. ക്യാമ്പയിനിലൂടെ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിദ്യാർത്ഥികൾ ഗ്യഹസന്ദർശനം നടത്തുക.
വിദ്യാർത്ഥികളും കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സമൃദ്ധി എന്ന പേരിൽ സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കും. 73.1 ഏക്കർ സ്ഥലം കണ്ടെത്തി കൃഷി ആരംഭിച്ചു. പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, മത്സ്യകൃഷി എന്നിവയാണ് നടത്തുന്നത്. കൊളേജുകൾ തുറന്നാൽ ക്യാമ്പസുകളിലേയ്ക്കും കൃഷി ആരംഭിക്കും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.