നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • First Bell എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും; നിർധനരായ വിദ്യാർത്ഥികൾക്ക് 250 ടെലിവിഷൻ വിതരണം ചെയ്ത് SFI

  First Bell എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും; നിർധനരായ വിദ്യാർത്ഥികൾക്ക് 250 ടെലിവിഷൻ വിതരണം ചെയ്ത് SFI

  പഠന സാഹചര്യങ്ങൾ ഇല്ലാത്ത 250 കുട്ടികൾക്ക് എസ് എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് ടിവികൾ വിതരണം ചെയ്യുന്നത്

  SFI distributes television

  SFI distributes television

  • Share this:
  തൃശ്ശൂർ: ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദേവികയുടെ അനുഭവം ആവർത്തിക്കാതിരിക്കാൻ നിർധനരായ കുട്ടികൾക്ക് കൈത്താങ്ങുമായി എസ് എഫ് ഐ. പഠന സാഹചര്യങ്ങൾ ഇല്ലാത്ത 250 കുട്ടികൾക്ക് എസ് എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് ടിവികൾ വിതരണം ചെയ്യുന്നത്. "എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും, എസ് എഫ് ഐ കൂടെയുണ്ട് എന്ന ക്യാംപെയ്നിനിലൂടെയാണ് ടിവികൾ നൽകുന്നത്.

  ആദ്യ വിതരണം ഗവൺമെൻറ് മോഡൽ ഗേൾസ് ഹൈസ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നിർവ്വഹിച്ചു. 250 പുതിയ ടി വി സെറ്റാണ് നൽകുന്നത്. നിരവധി പേരാണ് ക്യാപെയ്‌നെ കുറിച്ച് കേട്ടറിഞ്ഞതോടെ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. കെ പി എ സി ലളിത മുതൽ മണ്ണുത്തി വെറ്ററിനറി കോളേജ് അധ്യാപകർ വരെ രംഗത്തെത്തി. ടെലിവിഷന് പുറമേ ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും ആളുകൾ നൽകുന്നു.
  TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
  മുൻ എസ് എഫ് ഐ പ്രവർത്തകരും ക്യാംപെയ്നിൻറെ ഭാഗമായി. വിദേശത്തുള്ള മുൻകാല എസ് എഫ് ഐ പ്രവർത്തകർ ഇതിനോടകം ഒന്നര ലക്ഷം രൂപ ക്യാംപെയ്നിനായി നൽകി കഴിഞ്ഞു. വീടുകളിൽ രണ്ട് ടിവികൾ ഉള്ളവർ ഒരു ടി വി നൽകുന്നുണ്ട്.

  വിദ്യാഭ്യാസ മന്ത്രിയുമായും സർവ്വശിക്ഷ അഭിയാനുമായി ചേർന്നാണ് നിർധനരായ കുട്ടികളെ കണ്ടെത്തുന്നത്. ഇവർ നൽകിയ ലിസ്റ്റിൽ ടി വി ആവശ്യമുള്ള പട്ടികജാതി കോളനികളുടെ ലിസ്റ്റ് വേറെ നൽകിയിട്ടുണ്ട്. 60 സ്ഥലങ്ങളുടെ ലിസ്റ്റാണ് ലഭിച്ചിരിക്കുന്നത്. എസ് എഫ് ഐ യുടെ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. സാങ്കേതിക സൗകര്യങ്ങളില്ലാതെ ഒരു കുട്ടിക്കും ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നാണ് എസ് എഫ് ഐ ലക്ഷ്യമിടുന്നത്.
  Published by:user_49
  First published: