ടി വിയോ സ്മാർട്ട് ഫോണോ ഇല്ലാതെ എങ്ങനെ പഠിക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്കു മുന്നിലേക്കാണ് സഹായവുമായി സംഘടനകളും വ്യക്തികളും എത്തുന്നത്. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ 300 ടിവികൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് സംഘടനയുടെ ഇടപെടൽ.
സ്കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യർത്ഥികൾക്കും പഠന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തയ്യാറായിട്ടുള്ള സന്നദ്ധ സംഘടനകൾക്കും അംഗനവാടികൾക്കുമാണ് ടെലിവിഷൻ എത്തിച്ചു നൽകിയത്. 25 ടിവികൾ ഇതിനകം വിതരണം ചെയ്തു. ശൂരനാട് തെക്ക്, ശൂരനാട് വടക്ക് ,പോരുവഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ടെലിവിഷനുകൾ വിതരണം ചെയ്തത്. വിവിധയിടങ്ങളിൽ കോവൂർ കുഞ്ഞുമോൻ MLA വിതരണം നിർവഹിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.