ജീവനൊടുക്കിയ ദേവികയുടെ വീട്ടിലേക്ക് SFI പഠനോപകരണങ്ങളും ടി.വിയും നൽകി

ജൂൺ ഒന്നിന് വൈകീട്ട് ആണ്  ദേവികയെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്

News18 Malayalam | news18-malayalam
Updated: June 4, 2020, 9:27 PM IST
ജീവനൊടുക്കിയ ദേവികയുടെ വീട്ടിലേക്ക് SFI പഠനോപകരണങ്ങളും ടി.വിയും നൽകി
sfi devika family
  • Share this:
മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്ത്  ജീവനൊടുക്കിയ ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ കൈമാറി. ടി.വി, ലാപ് ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയാണ് ദേവികയുടെ അനിയത്തി ദേവനന്ദയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി. പി. സാനു, സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് എന്നിവർ ചേർന്ന് കൈമാറിയത്.

ബുധനാഴ്ച മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ് വർക്കും എത്തിക്കുമെന്നും, കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തുമെന്നും പറഞ്ഞിരുന്നു.

ജൂൺ ഒന്നിന് വൈകീട്ട് ആണ്  ദേവികയെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മനോ വിഷമത്തിൽ ആണ് മകൾ ജീവനൊടുക്കിയത് എന്ന് അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ. സക്കീർ, ജില്ലാ പ്രസിഡണ്ട് ഇ. അഫ്‌സൽ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി. അതുൽ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വൃന്ദരാജ്, വളാഞ്ചേരി ഏരിയാ പ്രസിഡണ്ട് ടി. സബിനേഷ് എന്നിവരും പങ്കെടുത്തു.First published: June 4, 2020, 9:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading