വിവാദ ബോർഡുമായി ബന്ധമില്ല; മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല; ശ്രദ്ധയിൽപെട്ടയുടൻ എടുത്തുമാറ്റിയെന്ന് എസ് എഫ് ഐ കേരളവർമ യൂണിറ്റ്

ബോര്‍ഡിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു

news18
Updated: June 24, 2019, 8:53 PM IST
വിവാദ ബോർഡുമായി ബന്ധമില്ല; മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല; ശ്രദ്ധയിൽപെട്ടയുടൻ എടുത്തുമാറ്റിയെന്ന് എസ് എഫ് ഐ കേരളവർമ യൂണിറ്റ്
ബോര്‍ഡിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു
  • News18
  • Last Updated: June 24, 2019, 8:53 PM IST
  • Share this:
തൃശൂർ: കേരളവർമ കോളജിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച വിവാദ ബോർഡുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ കേരള വർമ യൂണിറ്റ്. എസ്എഫ്ഐ പ്രവർത്തകർക്കോ യൂണിറ്റ് കമ്മിറ്റിക്കോ ബോര്‍ഡുമായി യാതൊരു ബന്ധവുമില്ലെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായാണ് ബോർഡ് വിവാദം ഉയർത്തിയതെന്നും എസ്എഫ്ഐയെ ആക്രമിക്കുന്നതിന് ബോധപൂർവം ഇത് ഉപയോഗിച്ചതാണെന്നും എസ് എഫ് ഐ പറയുന്നു.

എസ്എഫ്ഐയുടെ വിശദീകരണക്കുറിപ്പ് ഇങ്ങനെ- 'കേരള വർമ കോളജിൽ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഒരു ബോർഡിനെ അധികരിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായ വിദ്വേഷ പ്രചരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്തുത ബോർഡ് സ്ഥാപിച്ചതുമായി എസ് എഫ് ഐ ശ്രീകേരള വർമ യൂണിറ്റ് കമ്മിറ്റിക്കോ എസ് എഫ് ഐ പ്രവർത്തകർക്കോ യാതൊരുവിധ ബന്ധവുമില്ല. വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായി ഉയർന്ന ബോർഡ് വിവാദം എസ് എഫ് ഐയെ ആക്രമിക്കുന്നതിനായി ബോധപൂർവം ഉപയോഗിച്ചതായി വിലയിരുത്തുന്നു. പ്രസ്തുത വിഷയവുമായി ഉയരുന്ന മുഴുവൻ ദ്വേഷ പ്രചരണങ്ങളെയും തള്ളിക്കളയുവാനും അഭ്യർഥിക്കുന്നു. പ്രസ്തുത ബോർഡ് ശ്രദ്ധയിൽപ്പെട്ടയുടനെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി എടുത്തുമാറ്റിയതായും സൂചിപ്പിക്കുന്നു- യൂണിറ്റ് സെക്രട്ടറി, എസ് എഫ് ഐ ശ്രീകേരള വർമ യൂണിറ്റ്'

നേരത്തെ ബോർഡിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അയ്യപ്പ സ്വാമിയെ അവഹേളിക്കുന്ന രീതിയിലാണ് ബോർഡ് വരച്ചതെന്നാണ് ആരോപണം. ബോർഡിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിയത്.

First published: June 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading