തിരുവനന്തപുരം ഗവ. ലോ കോളജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ ഏറ്റുമുട്ടി

സംഘർഷം രൂക്ഷമായതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

news18
Updated: July 1, 2019, 9:21 PM IST
തിരുവനന്തപുരം ഗവ. ലോ കോളജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ ഏറ്റുമുട്ടി
സംഘർഷം രൂക്ഷമായതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
  • News18
  • Last Updated: July 1, 2019, 9:21 PM IST
  • Share this:
തിരുവനന്തപുരം: ഗവൺമെന്റ് ലോ കോളജിൽ എസ് എഫ് ഐ - ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ലോ കോളജിലേക്ക് കലാജാഥയുമായി പ്രവേശിക്കാൻ ശ്രമിച്ച ഫ്രട്ടേണിറ്റി മൂവ്മെൻറ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ കോളജുകളിൽ സുരക്ഷ ശക്തമാക്കി.ക്യാമ്പസുകളിലേക്ക് ഫ്രറ്റേണിറ്റി ജാഥ നടത്തിയെക്കുമെന്നതിനാലാണ് സുരക്ഷ ഏർപ്പാടാക്കിയത്. സംഘർഷത്തിൽ ഒരു ഫ്രറ്റേണിറ്റി പ്രവർത്തകന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.എന്നാൽ ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് . അതേസമയം, കലാജാഥയുമായി തൽക്കാലം മുന്നോട്ട് പോകുന്നില്ലെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ അറിയിച്ചു.

First published: July 1, 2019, 9:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading