• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുട്ടുകാല് തല്ലിയൊടിക്കും; പുറത്തിറങ്ങ് കാണിച്ചു തരാം'; തൃശൂരിൽ പ്രിൻസിപ്പലിന് SFI ഭീഷണി

'മുട്ടുകാല് തല്ലിയൊടിക്കും; പുറത്തിറങ്ങ് കാണിച്ചു തരാം'; തൃശൂരിൽ പ്രിൻസിപ്പലിന് SFI ഭീഷണി

പൊലീസ് സാന്നിധ്യത്തിലായിരുന്നു എസ്എഫ്ഐ നേതാവിന്റെ ഭീഷണി

  • Share this:
തൃശൂർ: തൃശൂര്‍ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐ ഭീഷണി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ദിലീപിന് നേരെയാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാരക് ഭീഷണി മുഴക്കിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു എസ്എഫ്ഐ നേതാവിന്റെ ആക്രോശം.

'മുട്ടു കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ് കാണിച്ചു തരാം' എന്നായിരുന്നു ഭീഷണി. സംഭവ സമയം പൊലീസും സഹ അധ്യാപകരും ഓഫീസിലുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദ്ദിച്ചു എന്നാരോപിച്ച് എംടിഐയിൽ കുറച്ച് ദിവസങ്ങളായി എസ്എഫ് സമരം നടക്കുന്നുണ്ടായിരുന്നു.

Also Read-പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു



സമരം രൂക്ഷമായതോടെ പ്രിൻസിപ്പൽ പൊലീസ് സഹായം തേടി. എന്നാൽ പൊലീസ് സാന്നിധ്യത്തിൽ പ്രിൻസിപ്പലിന് നേരെ തന്നെ എസ് എഫ് ഐക്കാർ തിരിഞ്ഞു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കോളേജ് അധികൃതർ പരാതി നൽകി. കമ്മീഷ്ണറുടെ നിർദേശപ്രകാരം തൃശൂർ ഈസ്റ്റ് പൊലീസ് സംഭവതത്തില്‍ കേസടുത്ത് അന്വേഷണം തുടങ്ങി.
Published by:Jayesh Krishnan
First published: