നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SFI നേതാക്കൾ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; AISF വനിതാ നേതാവ്

  SFI നേതാക്കൾ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; AISF വനിതാ നേതാവ്

  തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് എസ്എഫ്ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി നിമിഷ രാജു

  sfi_aisf

  sfi_aisf

  • Share this:
  കോട്ടയം:  SFI നേതാക്കൾ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി AISF വനിതാ നേതാവ്. AISF സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് എംജി സർവ്വകലാശാല ക്യാമ്പസിലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. യൂണിവേഴ്സിറ്റിയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾക്കിടെ ആണ് ഭീഷണി ഉണ്ടായത് എന്ന് നിമിഷ ആരോപിക്കുന്നു.
  സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉള്ള തെറിവിളി ആണ് നടത്തിയത്.  ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതെന്ന് നിമിഷ ആരോപിക്കുന്നു.

  തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് എസ്എഫ്ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി നിമിഷ രാജു പറയുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും നിമിഷ വ്യക്തമാക്കി. ക്യാമ്പസുകൾ ജനാധിപത്യവൽക്കരിക്കണം എന്നാണ് എസ്എഫ്ഐ പറയുന്നത്.  ആർഎസ്എസിനെതിരെ സമാനമായ കുറ്റങ്ങൾ ആരോപിക്കാറുണ്ട്. അതേ എസ്എഫ്ഐ തന്നെ തനിക്കെതിരെ ഇത്തരത്തിൽ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് നിമിഷ പറയുന്നു.

  ഇന്ന് എംജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ നിമിഷ അടക്കം നാല് AISF നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന  രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നു. ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റക്കു മത്സരിക്കാൻ എഐഎസ്എഫ് തീരുമാനിച്ചതെന്ന് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് നിമിഷയുടെ ആക്ഷേപം.

  Also Read- Monson Mavunkal|മോൻസൺ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

  എം ജി സർവകലാശാല ക്യാംപസിൽ ഇന്നുണ്ടായ സംഘർഷങ്ങളിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകാതെ തനിക്കെതിരായ ആക്രമണത്തിൽ പ്രത്യേകം കേസ് നൽകുമെന്ന് നിമിഷ ന്യൂസ് 18 നോട് പറഞ്ഞു. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകളും താൻ നിൽക്കുകയില്ല എന്നും നിമിഷ വ്യക്തമാക്കുന്നു. രണ്ടും ഇടതുപക്ഷ സംഘടനകൾ ആയതുകൊണ്ട് തന്നെ ഒത്തുതീർപ്പുകൾക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് ആയിരുന്നു നിമിഷയുടെ മറുപടി. അതേസമയം സംഭവത്തിൽ പ്രതികരണത്തിന് SFI തയ്യാറായിട്ടില്ല.

  എസ്എഫ്ഐ നേതാക്കളായ അരുൺ കെ, പ്രജിത് ,അമൽ , എന്നിവർക്കെതിരെയാണ് നിമിഷ പരാതിയുമായി രംഗത്ത് വന്നത്.  ഏതായാലും പാർട്ടിയിലെ യുവജന സംഘടനകൾക്കിടയിൽ ഉണ്ടായ തർക്കത്തിൽ സിപിഎം - സിപിഐ ജില്ലാ നേതൃത്വങ്ങൾ ചർച്ചകൾ നടത്തിയേക്കും. ഇടതുമുന്നണിയിൽ തന്നെയുണ്ടായ അസ്വാരസ്യങ്ങൾ വലിയ വാർത്തയായത്  ഇരു പാർട്ടികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ കെഎസ്‌യു സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നോമിനേഷൻ നൽകിയെങ്കിലും മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നില്ല. എസ്എഫ്ഐയുടെ ഭീഷണി കാരണമാണ് പിന്മാറ്റം എന്നാണ് KSU നേതാക്കൾ പറയുന്നത്.
  Published by:Anuraj GR
  First published:
  )}