• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

  • Share this:
    തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷിന്റെ വീടിന് നേരെ ആക്രമണം. ആറ്റിങ്ങല്‍ കോരാണിയിലുള്ള വീട്ടില്‍ എട്ട് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയിരിക്കുന്നത്.

    ശബരിമല കേസിൽ ദേവസ്വം ബോർഡിൽ ആശയകുഴപ്പം

    കുറച്ചു നാളായി സ്ഥലത്ത് നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് ആക്രമണമെന്നാണ് സൂചന. അതിക്രമത്തിൽ ആർക്കും പരിക്കില്ലെങ്കിലും വീട്ടുപകരണങ്ങളൊക്കെ തല്ലി തകർത്ത് വൻ നാശനഷ്ടമാണ് അക്രമികൾ വരുത്തി വച്ചിരിക്കുന്നത്. വീടിന് പുറത്തിരുന്ന രണ്ട് ബൈക്കുകളും ഇവർ നശിപ്പിച്ചിട്ടുണ്ട്.

    കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതരുത്: മുഖ്യമന്ത്രി

    അക്രമികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

    First published: