നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാര്‍ഥിവിരുദ്ധ നിലപാട്; കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി SFI

  വിദ്യാര്‍ഥിവിരുദ്ധ നിലപാട്; കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി SFI

  സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ഇടത് നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

  SFI രാപ്പകൽ സമരം അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്യുന്നു

  SFI രാപ്പകൽ സമരം അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്യുന്നു

  • Share this:
  കോഴിക്കോട്‌: കാലിക്കറ്റ് സർവ്വകലാശാല തുടർന്ന് പോരുന്ന വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കെതിരെ എസ്. എഫ്. ഐയുടെ രാപ്പകൽ സമരം ആരംഭിച്ചത്. ദീർഘനാളുകൾക്ക് ശേഷമാണ് ഇടതുഭരണ സമിതി സിൻഡിക്കേറ്റിന് എതിരെ എസ്. എഫ്. ഐ സമരം സംഘടിപ്പിക്കുന്നത്. അവേക്ക് വാഴ്സിറ്റി എന്ന പേരിൽ ആരംഭിച്ച സമരം ഉന്നയിക്കുന്ന വിഷയങ്ങളിൽ തീരുമാനമാവുന്നത് വരെ അനിശ്ചിതകാലത്തേക്ക്  സമരം തുടരാനാണ് എസ്. എഫ്.ഐയുടെ തീരുമാനം.

  \യൂണിവേഴ്‌സിറ്റി പരീക്ഷാഭവന്റെ പ്രവർത്തനം സുതാര്യമാക്കാൻ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ഉടൻ നടപ്പിലാക്കുക, ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക,കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുക, റിസേർച്ച് സെന്ററുകളിലെ ഗവേഷക വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് അനുവദിക്കുക. തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് എസ്. എഫ്. ഐ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

  വിവിധ കാലങ്ങളായ് സർവകലാശാലക്ക് മുമ്പിൽ വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളായ ഇവ  പരിഹരിക്കപ്പെടാതെ പോവുന്നതിനാലാണ് അനിശ്ചിതകാല സമരമേറ്റെടുക്കാൻ  എസ്. എഫ്. ഐ തീരുമാനിച്ചത്.

  Also Read-'വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദി; സര്‍ക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുകയാണ്'; രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

  കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധക്കാരായ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിച്ചാണ് സമരം. ഒരോ ദിവസവും ഒരോ ഏരിയാ കമ്മറ്റിക്ക് കീഴിലെ വിദ്യാർത്ഥികൾക്കാണ് സമരത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്. മലപ്പുറം - കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് ആദ്യ ദിവസങ്ങളിലെ ചുമതല നൽകിയിട്ടുള്ളത്. സമരം കൂടുതൽ ദിവസങ്ങളിലേക്ക് നീണ്ടു പോയാൽ മാത്രമായിരിക്കും മറ്റ് ജില്ലകളിൽ ഉള്ളവരെ പങ്കെടുപ്പിക്കുവാനുള്ള തീരുമാനം. എന്നാൽ സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ഇടത് നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അധികം ദിവസം നീണ്ടി കൊണ്ടുപോവാതെ സമരം അവസാനിപ്പിക്കുവാനാണ് സിൻഡിക്കേറ്റ് നീക്കം എസ്. എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു സമരം ഉദ്ഘാടനം ചെയ്തു.

  Also Read-'തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തതിന് കാരണം താലിബാൻ മനോഭാവം; സർക്കാർ  തയാറാകുന്നില്ലെങ്കിൽ BJP മുൻകൈയെടുക്കും': കെ സുരേന്ദ്രൻ

  മലപ്പുറം ജില്ലാ സെക്രട്ടറി കെ. എ സക്കീർ  സ്വാഗതവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അതുൽ. ടി അധ്യക്ഷതയും വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി. എ വിനീഷ്, കേന്ദ്രകമ്മിറ്റിയംഗങ്ങളായ അഡ്വ: രഹന സബീന ടി. പി, കെ. പി ഐശ്വര്യ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർത്ഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തേജസ് കെ ജയൻ, എം സജാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ മുഴുവൻ കോളേജുകളിലും സമരത്തിനോട് ഐക്യദാർഢ്യസദസ്സുകൾ സംഘടിപ്പിക്കും. മുഴുവൻ അവകാശങ്ങളും നേടിയെടുക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന്  എസ്. എഫ്. ഐ ഭാരവാഹികൾ പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}