തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി സംഘടനാ നേതാവിനെ ഉൾപ്പെടുത്തിയത് അറിഞ്ഞിട്ടില്ലെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം. എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനാർഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.
രണ്ടു ദിവസം മുൻപാണ് സ്ഥാനാർഥിയെ തീരുമാനിതച്ചതെന്ന് എസ്എഫ്ഐ പറയുന്നു. രണ്ടു ദിവസം മുൻപ് കാട്ടാക്കട ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് വിശാഖിനെ മാറ്റിയിരുന്നതായി ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പിൽ യുയുസിയായി എസ്എഫ്ഐ പാനലിൽ നിന്ന് ജയിച്ചത് അനഘയെന്ന വിദ്യാര്ഥിനിയാണ്. എന്നാൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളേജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. യുസിയായിരുന്ന അനഘ സ്ഥാനം ഒഴിഞ്ഞതോടെ വിശാഖിന്റെ പേര് നൽകുകയായിരുന്നുവെന്നാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ സിപിഎമ്മും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനാണ് അന്വേഷണ ചുമതല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Sfi, Student union election