• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെറ്റിനെ ന്യായീകരിക്കില്ല; വെല്ലുവിളികളെ രാഷ്ട്രീയമായി അതിജീവിക്കുമെന്ന് എസ്.എഫ്.ഐ

തെറ്റിനെ ന്യായീകരിക്കില്ല; വെല്ലുവിളികളെ രാഷ്ട്രീയമായി അതിജീവിക്കുമെന്ന് എസ്.എഫ്.ഐ

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ ഒരു സംഘടന എന്ന നിലയില്‍ മനുഷ്യസഹജമായ കാര്യങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് എസ്.എഫ്.ഐയെ വേട്ടയാടുന്നതെന്നും സച്ചിന്‍ ദേവ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

സച്ചിൻ ദേവ് (SFI സംസ്ഥാന സെക്രട്ടറി)

സച്ചിൻ ദേവ് (SFI സംസ്ഥാന സെക്രട്ടറി)

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: എല്ലാത്തരത്തിലുള്ള വെല്ലുവിളികളെയും രാഷ്ട്രീയമായി അതിജീവിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. സംഘടനയിലുള്ള ചിലര്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കില്ല. എന്നാല്‍ അതിലൂടെ എസ്.എഫ്.ഐയെ കീഴ്‌പ്പെടുത്താനാണ് ശ്രമെങ്കില്‍ രാഷ്ട്രീയമായി നേരിടും. യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ ഒരു സംഘടന എന്ന നിലയില്‍ മനുഷ്യസഹജമായ കാര്യങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് എസ്.എഫ്.ഐയെ വേട്ടയാടുന്നതെന്നും സച്ചിന്‍ ദേവ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

    എസ്.എഫ്.ഐയെ ദുര്‍ബലപ്പെടുത്താന്‍ നവമാധ്യമങ്ങളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ബംഗളിലും ത്രിപുരയിലുമൊക്കെ അങ്ങനെയാണ് എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും തകര്‍ക്കാന്‍ ശ്രമിച്ചത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള വ്യാജ പേജിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരുമുണ്ട്. എല്ലാത്തരത്തിലുള്ള വെല്ലുവിളികളെയും രാഷ്ട്രീയമായി അതിജീവിക്കും. ഇപ്പോള്‍ ഒരു കമ്മീഷനുമായി ചില ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഈ കമ്മിഷനെ കണ്ടില്ല. എം.ജി കോളജില്‍ സഖാക്കള്‍ ജീവന്‍ പണയംവച്ചാണ് പ്രവര്‍ത്തിക്കുന്നത്. അഭിമന്യു കൊല്ലപ്പെട്ടപ്പോഴും കമ്മിഷന്‍ ഉണ്ടായില്ല. കെ.എസ്.യുക്കാര്‍ കെ.എസ്.യുവിനെ ആക്രമിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

    അഖിലിനെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ ആക്രമിച്ചതിനെതിരെ യൂണിവേഴ്‌സിറ്റി കോളജില്‍ പ്രകടനം നടത്തിയ ബഹുഭൂരിപക്ഷവും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. അവര്‍ ഇനിയും എസ്.എഫ്.ഐയ്‌ക്കൊപ്പം നിലനില്‍ക്കുമെന്നും സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

    Also Read യൂണിവേഴ്സിറ്റി കോളജ് ഇനി PSC പരീക്ഷകള്‍ക്ക് വിട്ടുനല്‍കില്ല; പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യും

    കാമ്പസുകളില്‍ ഒരു സംഘടനയ്ക്കും വിലക്കേര്‍പ്പെടുത്താന്‍ എസ്.എഫ്.ഐ ശ്രമിക്കില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുത്തല്‍ നടപടി സ്വീകരിച്ചിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരകടലാസ് പിടിച്ചെടുത്ത സംഭവം യൂണിവേഴ്‌സിറ്റിയാണ് അന്വേഷിക്കേണ്ടത്. ഒന്നോ രണ്ടോ ആളുകള്‍ ചേര്‍ന്ന് അട്ടിമറിക്കാന്‍ കഴിയുന്നതല്ല പി.എസ്.സിയുടെ വിശ്വാസ്യതയെന്നും സച്ചിന്‍ ദേവ് ചൂണ്ടിക്കാട്ടി.

    First published: