ആലപ്പുഴ: സഹപ്രവർത്തകന്‍റെ തലയടിച്ചു പൊട്ടിച്ച കേസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും റിമാൻഡിൽ. ആലപ്പുഴ എസ്ഡി കോളേജിലാണ് സംഭവം. റിമാൻിലായ നേതാക്കളെ പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു. അതേസമയം റിമാൻഡിലായ യൂണിറ്റ് കമ്മിറ്റി നേതാക്കളെ പുറത്താക്കിയതിനെതിരെ കോളജ് യൂണിയൻ ചെയർമാൻ രംഗത്തെത്തിയിട്ടുണ്ട്.

എസ്എഫ്ഐ യൂണിറ്റ് അംഗമായ സൽമാനാണ് അടിയേറ്റത്. യൂണിറ്റ് സെക്രട്ടറി അജയ് ചക്രവർത്തി, ജോയിന്‍റ് സെക്രട്ടറി  അഭിജിത്ത് എന്നിവരാണ് വധശ്രമ കേസിൽ റിമാൻഡിലായത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലടിച്ചത്.

Also Read ചോദ്യ പേപ്പർ ചോർത്താൻ ഉപയോഗിച്ച ഫോൺ കണ്ടെടുത്തു

ഏറെക്കാലമായി എസ്‌ഡി കോളേജ് യൂണിറ്റും എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കം പരിഹരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് യൂണിറ്റ് ഭാരവാഹികൾ വധശ്രമത്തിന് ജയിലിലായത്.