• HOME
  • »
  • NEWS
  • »
  • kerala
  • »
  • SFI | 'വിദ്യാർത്ഥി ബസ് കൺസഷൻ ആരുടെയും ഔദാര്യമല്ല'; ഗതാഗത മന്ത്രിക്കെതിരെ എസ്എഫ്ഐയും

SFI | 'വിദ്യാർത്ഥി ബസ് കൺസഷൻ ആരുടെയും ഔദാര്യമല്ല'; ഗതാഗത മന്ത്രിക്കെതിരെ എസ്എഫ്ഐയും

ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാരിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്ന് എസ്എഫ്ഐ

sfi

sfi

  • Share this:
    തിരുവനന്തപുരം: വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്ന് എസ്. എഫ്. ഐ. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും പത്രകുറിപ്പിൽ എസ്.എഫ്.ഐ വ്യക്തമാക്കി.

    നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ വ്യക്തമാക്കി.

    ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാരിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ: കെ. എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

    Bus fare | നാണക്കേടല്ല അവകാശമാണ് കൺസഷൻ ; ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടെന്ന് AISF

    നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോണമെന്നും പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും AISF സംസ്ഥാന പ്രസിഡൻ്റ് പി. കബീറും സെക്രട്ടറി ജെ.അരുൺ ബാബുവും ആവശ്യപ്പെട്ടു.

    Bus fare|'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു



    തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് (students concession)വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(Antony Raju). രണ്ട് രൂപയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ 10 വർഷമായി വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി.

    പല വിദ്യാർഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണ്. അതിനാൽ വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കും. എന്നാൽ എത്രത്തോളം വർദ്ധന വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അത് തീരുമാനിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

     Also Read- ബസ് ഉടമകളുടെ ആവശ്യം ന്യായം; ബസ് ചാർജ് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു

    ബസ് ചാർജ്ജ് വർധനവ് നടപ്പിലാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത് എത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം എന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടു വെച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കിയിരുന്നു.

    ഈ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യബസ്സുകളുടെ മാത്രമല്ല കെഎസ്ആർടിസിയുടെ നിലനിൽപ്പിനും ആവശ്യമാണ്. എന്നാൽ ഇത് പൊതുജനങ്ങളെ ആകെ ബാധിക്കുന്ന വിഷയമായതിനാൽ ഒറ്റദിവസംകൊണ്ട് തീരുമാനം എടുക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുകയാണ്. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
    Published by:Anuraj GR
    First published: