നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മഹാരാജാസ് കോളേജ് കെട്ടിടങ്ങൾക്ക് ഇരുമ്പു കവാടങ്ങൾ; പ്രതിഷേധവുമായി എസ്എഫ്ഐ

  മഹാരാജാസ് കോളേജ് കെട്ടിടങ്ങൾക്ക് ഇരുമ്പു കവാടങ്ങൾ; പ്രതിഷേധവുമായി എസ്എഫ്ഐ

  കോളേജിൽ ഗ്രിൽ സ്ഥാപിച്ചതിനെ അനുകൂലിച്ച് പൂർവ്വ വിദ്യാർഥിയും അധ്യാപകുമായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണൻ രംഗത്തെത്തി. അതേസമയം കെ.എസ്.യു, പൂർവ്വവിദ്യാർഥി സംഘടന തുടങ്ങിയവർ ഗ്രിൽ സ്ഥാപിച്ചതിനെതിരെ എസ.എഫ്.ഐയ്ക്ക് പിന്നാലെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  sfi protet maharajas

  sfi protet maharajas

  • Share this:
   കൊച്ചി: മഹാരാജാസ് കോളേജിലെ വിവിധ വകുപ്പുകളെ വേർതിരിക്കുന്ന കെട്ടിടങ്ങൾക്ക് ഇരുമ്പു കവാടങ്ങൾ സ്ഥാപിച്ചു. കോവിഡ് കാലത്ത് ക്ലാസില്ലാതായതോടെ ആളും അനക്കുവമില്ലാതിരുന്നപ്പോൾ മോഷണവും സാമൂഹികവിരുദ്ധ ശല്യവും പതിവായി. ഇതോടെയാണ് കോളേജ് കെട്ടിടങ്ങൾക്ക് ഗ്രിൽ സ്ഥാപിച്ചത്. എന്നാൽ ഇതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും കോളേജ് അധികൃതർക്കെതിരെ ട്രോളുമായി രംഗത്തെത്തി. എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ കോളേജിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എന്നാൽ സോഷ്യൽമീഡിയയിൽ എസ്എഫ്ഐ പ്രതിഷേധ ചിത്രത്തിന് ചുവടെ നിരവധി ട്രോളുകൾ വന്നു.

   എന്നാൽ ഗ്രിൽ സ്ഥാപിച്ചത് ഉചിതമായ നടപടിയാണെന്ന് പൂർവ വിദ്യാർഥിയും അധ്യാപകനുമായിരുന്ന കെ.എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടത്. 'കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ ഏറ്റവും പുരാതനവും അമൂല്യമായതുമായ സുവോളജി മ്യൂസിയങ്ങളിലൊന്ന് മഹാരാജാസിലാണ്. സാമൂഹ്യവിരുദ്ധരുടെ വിക്രിയയിൽ മ്യൂസിയത്തിന് നഷ്ടമുണ്ടായാൽ അത് തീരാനഷ്ടമാകും. സൂവോളജി മ്യൂസിയം ഉൾപ്പടെ കോളേജിന്‍റെ വിവിധ ഭാഗങ്ങൾ കമ്പിയഴിയിട്ടു പൂട്ടി സംരക്ഷിച്ചതിൽ ഒരു തെറ്റുമില്ല. ഭരണസമിതിയുടെ കടമയാണത്. പകൽ കോളേജിൽ വിദയാർഥികൾ എത്തു്പോൾ ഇത് തുറന്നിടുകയും രാത്രി പൂട്ടുകയും ചെയ്യുമെന്ന് ഉറപ്പാണ്. കടന്നുകയറി അക്രമം നടത്തുന്നവർക്കു മാത്രമെ രാത്രി പൂട്ടുന്ന വാതിലുകൾ തടസമാകു'- ഡോ. കെ.എസ് രാധാകൃഷ്ണൻ പറയുന്നു.

   അതിനിടെ കോളേജിൽ ഗ്രിൽ സ്ഥാപിച്ചതിനെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. നടപ്പാത കെട്ടിയടച്ച് കോളേജിന്‍റെ 145 വർഷത്തെ പാരമ്പര്യം ഇല്ലായ്മ ചെയ്യുന്നെന്ന ആരോപണവുമായി വിദ്യാർഥികളും പൂർവ വിദ്യാർഥികളും രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പ്രതിഷേധവുമായി ഇന്ന് എസ്എഫ്ഐ രംഗത്തെത്തിയത്. "കോളേജിൽ ഗ്രിൽ സ്ഥാപിച്ചതിനെതിരെ SFI മഹാരാജാസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ശൃംഖലയ്ക്ക് ക്യാമ്പസ്സിൽ തുടക്കം കുറിച്ചു. ഇന്ന് മുഴുവൻ മഹാരാജാസുകാരും നവമാധ്യമങ്ങളിൽ പ്രതിഷേധ ശൃംഖലയുടെ ഭാഗമാകും."- മഹാരാജാസിലെ എസ്എഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

   എന്നാൽ എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച് നിരവധി കമന്‍റുകളാണ് വന്നത്. 'ഇത് എന്താ എസ്എഫ്ഐ യെ ട്രോളിയത് ആണോ? എന്തായാലും നല്ല തമാശ ആയിട്ടുണ്ട് ഗ്രിൽ വെച്ചതിനുള്ള സമരം'- എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 'അടുത്തത് ബാത്‌റൂമിൽ ഡോർ വച്ചതിനുള്ള സമരമാണോ ?'- എന്ന് മറ്റൊരാൾ ചോദിക്കുന്നു.

   അതിനിടെ കെ.എസ്.യു, ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളും ഗ്രിൽ സ്ഥാപിച്ച നടപടിയെ എതിർത്തു രംഗത്തെത്തിയിട്ടുണ്ട്. മഹാരാജാസിന്‍റെ പൈതൃകം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ഓൺലൈൻ ക്യാംപയ്ൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജ് കെട്ടിടത്തിന്‍റെ പൈതൃകം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള നിർമാണം പാടില്ലെന്ന് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ.ആർ വിശ്വഭരൻ അഭിപ്രായപ്പെട്ടു.
   You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
   കോളേജിനുള്ളിൽ രാത്രിയിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമായതോടെയാണ് രണ്ടുവർഷം മുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനുള്ള ഫണ്ട് ഈ വർഷമാണ് ലഭിച്ചത്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് പിഡബ്ല്യുഡിയുടെ നേതൃത്വത്തിലാണ് ഗ്രില്ലുകൾ സ്ഥാപിച്ചത്. ഇടനാഴിയിലെ തടിവാതിലുകൾ മാറ്റിയാണ് ഗ്രില്ലുകൾ ഘടിപ്പിച്ചത്.
   Published by:Anuraj GR
   First published: