• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട'; CPIക്കെതിരെ വിമർശനവുമായി SFI സംസ്ഥാന കമ്മിറ്റി അംഗം

'രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട'; CPIക്കെതിരെ വിമർശനവുമായി SFI സംസ്ഥാന കമ്മിറ്റി അംഗം

'എഐഎസ്എഫിനെ പോലെ 'പട്ടി ഷോ' കാണിച്ചല്ല എസ്എഫ്ഐ വളർന്നത്' എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണു ഷാജി

  • Last Updated :
  • Share this:
    വയനാട്: സിപിഐയെ രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം. സിപിഐ എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്ന് സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായ ജിഷ്ണു ഷാജി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് വിമർശനം.

    അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വയനാട് കളക്ടറേറ്റ് മാർച്ചിലാണ് ജിഷ്ണു ഷാജി സിപിഐയെയും എഐഎസ്എഫിനെയും വിമർശിച്ചത്. എഐഎസ്എഫിനെ പോലെ 'പട്ടി ഷോ' കാണിച്ചല്ല എസ്എഫ്ഐ വളർന്നത്. എംപി ഓഫീസ് മാർച്ച് എസ്എഫ്ഐയുടെ 'പട്ടി ഷോ' ആയിരുന്നില്ലെന്ന് ജിഷ്ണണു പറയുന്നു.

    Also Read-DYFI പ്രവര്‍ത്തകർ CPM ഓഫീസ് അടിച്ചുതകര്‍ത്തു;FB പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്

    നാട്ടിലെ ഏതെങ്കിലും കോളേജിൽ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് വർത്തമാനം പറഞ്ഞാൽ മതിയെന്നും ഒരുളുപ്പുമില്ലാതെയാണ് എസ്എഫ്ഐ തീവ്രവാദ സംഘടനയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞതെന്ന് ജിഷ്ണു പറഞ്ഞു.

    Also Read-Sriram Venkitaraman|പ്രതിഷേധങ്ങൾക്കിടയിൽ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

    രാഹുലിന്റെ ഓഫീസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.കെഎസ്‍യു പ്രവർത്തകർ നൽകിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തതെന്നും സമരത്തിൽ പങ്കെടുക്കാത്തവർക്ക് എതിരെയും കേസെടുത്തെന്നും ജിഷ്ണു ആരോപിച്ചു.
    Published by:Jayesh Krishnan
    First published: