നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണം വേണം; സർക്കാരിന് അവകാശപത്രിക സമർപ്പിച്ച് SFI

  കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണം വേണം; സർക്കാരിന് അവകാശപത്രിക സമർപ്പിച്ച് SFI

  ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വം രാഷ്ട്രീയരഹിത കലാലയങ്ങളുടെ സൃഷ്ടിയായിരുന്നുവെന്നും എസ്.എഫ്.ഐ പറയുന്നു

  news18

  news18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരളത്തിലെ എല്ലാ കലാലയങ്ങളിലും സംഘനടാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണം വേണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ. മുഖ്യമന്ത്രിക്ക് സമർപ്പിച്ച അവകാശപത്രികയിലാണ് എസ്.എഫ്.ഐ ഇക്കാര്യം ആവശ്യപ്പെട്ടത്. ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വം രാഷ്ട്രീയരഹിത കലാലയങ്ങളുടെ സൃഷ്ടിയായിരുന്നുവെന്നും എസ്.എഫ്.ഐ പറയുന്നു. ട്രാൻസ്ജെൻഡർ സൌഹൃദ വിദ്യാഭ്യാസ അന്തരീക്ഷം, പുതിയ സ്വാശ്രയ കോളേജുകളോ കോഴ്സുകളോ അനുവദിക്കരുത്, സ്വയംഭരണ കോളേജികളിലെ പ്രവേശനം സർവകലാശാല നിരീക്ഷണത്തിലാക്കണം തുടങ്ങിയവയാണ് അവകാശ പത്രികയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ.

   ഫെലോഷിപ്പ് സ്റ്റൈപ്പന്‍റ് ഏകീകരിക്കുക, വിദ്യാഭ്യാസ വായ്പാ തിരിച്ചടവിലെ ആശയകുഴപ്പം പരിഹരിക്കുക, സാങ്കേതിക സർവകലാശാല പ്രവർത്തനം ജനാധിപത്യവൽക്കരിക്കുക, പോളി ടെക്നിക്ക്, ഐടിഐ സിലബസുകൾ പരിഷ്ക്കരിക്കുക, ഭിന്നശേഷി സൌഹൃദ വിദ്യാഭ്യാസനയം നടപ്പാക്കുക, പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക, പുതിയ കോളേജുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കുകയും കെട്ടിട സൌകര്യം ഉറപ്പുവരുത്തുകയും ചെയ്യുക, അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുക- എന്നീ ആവശ്യങ്ങളും എസ്.എഫ്.ഐ ഉന്നയിക്കുന്നുണ്ട്.

   51 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ അവകാശപത്രിക മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. അടുത്തിടെ യൂണിവേഴ്സിറ്റി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവകാശപത്രികയുമായി എസ്.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.
   First published:
   )}