തിരുവനന്തപുരം: ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് നൃത്തം ചെയ്ത സംഭവം വിവാദമായതോടെ തിരുവനന്തപുരം എസ്എഫ്ഐ കമ്മിറ്റിയിൽ കൂടുതൽ നടപടി. ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥനെയും പ്രസിഡന്റ് ജോബിൻ ജോസിനെയും നീക്കി. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഗോകുൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
നവംബര്‍ 11നായിരുന്നു സംഭവം. അന്ന് ജില്ലയില്‍ എസ്എഫ്ഐ ലഹരിവിരുദ്ധ ക്യാംപയിന് സംഘടിപ്പിച്ചിരുന്നു. ജില്ല നേതാക്കളായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനു ശേഷം ജില്ല പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ യൂണിവേഴ്സിറ്റി കോളജിലെത്തി മദ്യപിച്ച് പൊതുനിരത്തില്‍ നൃത്തം ചെയ്യുകയായിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ ജില്ല സെക്രട്ടറി ജെ.ജെ. അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി.
ലഹരിവിരുദ്ധ പരിപാടികൾക്ക് പിന്നാലെ ബാറിൽക്കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരേ കഴിഞ്ഞദിവസങ്ങളിൽ നടപടിയുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.