നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SFI | ഗവർണർ ഒഴിയുന്നെങ്കിൽ ഒഴിയട്ടെ; ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ

  SFI | ഗവർണർ ഒഴിയുന്നെങ്കിൽ ഒഴിയട്ടെ; ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ

  ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നത് ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗുണം ചെയ്യും.

  Sanu_SFI

  Sanu_SFI

  • Share this:
   തിരുവനന്തപുരം: ചാൻസലർ പദവി ഒഴിയുന്നെങ്കിൽ ഒഴിയട്ടെയെന്ന് എസ്എഫ്ഐ. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ വി പി സാനു ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നത് ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗുണം ചെയ്യും. ഗവർണർ ചാൻസലറാകണമെന്ന് നിയമമില്ല. ഈ വിഷയത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും വി പി സാനു പറഞ്ഞു.

   ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനം എടുക്കേണ്ട ആളല്ല: കോടിയേരി ബാലകൃഷ്ണൻ

   ഗവർണർ (Governor) സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ചാൻസലർ പദവിയിലിരിക്കുന്ന ആൾക്ക് വിവേചന അധികാരമുണ്ടെന്നും കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ നിലപാട് പരസ്യമാക്കിയ ഗവർണർക്കെതിരെയാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത്.

   ആരുടെയെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ഗവർണർ. ചാലൻസിലർ പദവിക്ക് വിവേചന അധികാരമുണ്ടെന്നും, ആ അധികാരത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും കൊടിയേരി ബാലാകൃഷ്ണൻ പറഞ്ഞു. കാലടി വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർച്ച് കമ്മറ്റി അംഗീകരിച്ചത് ഗവർണർ തന്നെയാണ്. കമ്മറ്റി അംഗത്തോട് ഒരാളെ നിർദ്ദേശിച്ചാൽ മതിയെന്ന് ഗവർണർ തന്നെ പറഞ്ഞതായാണ് വിവരം. ഇപ്പോൾ ഗവർണർ മാറ്റി പറയുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല.

   ഗവർണറുടെ നിലപാട് മാറ്റത്തിൽ ദുരൂഹതയുണ്ടെന്നും, ഗവർണർ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് സർക്കാറിനും പരസ്യമായി മറുപടി പറയേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു. ചാൻസിലർ പദവി ഏറ്റെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും പദവിയിൽ ഗവർണർ തുടരണമെന്നാണ് സർക്കാറിൻ്റെ അഭിപ്രായമെന്നും കൊടിയേരി വ്യക്തമാക്കി.

   കാലടി സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഒറ്റപേര് മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. കണ്ണൂർ വി.സി. നിയമനത്തിൽ എജിയോട് നിയമോപദേശം തേടിയത് താനല്ലെന്നും, ഇത് സമ്മർദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവർണർ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഗവർണർ, നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നു.

   കണ്ണൂർ വിസിയുടെ നിയമനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു. സമ്മർദ്ദം ഉള്ളത് കൊണ്ടാണ് നിയമനത്തിൽ ഒപ്പിട്ടതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. ഭിന്നത ഒഴിവാക്കാനാണ് ഒപ്പിട്ടത്, അതിൽ ഏജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്നാണ് വിശദീകരണം. ചാൻസലർ സ്ഥാനം വേണ്ടന്ന് വക്കാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. സമ്മർദ്ദങ്ങൾക്ക് ഇനിയും നിന്നുകൊടുക്കാൻ ആകില്ലെന്നാണ് നിലപാട്.

   ഗവർണർ ചാൻസലർ ആയി ഇരിക്കുമ്പോൾ മറ്റൊരാൾക്ക് തീരുമാനമെടുക്കാനാകില്ല. സർവകലാശാലകളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. റെസിഡൻ്റ് പരാമർശം തന്നെ വേദനിപ്പിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു.

   ആദ്യമായാണ് ഭിന്നത ഉണ്ടാകുന്നതെന്ന് പറഞ്ഞ ഗവർണർ ഈ ഭിന്നത എക്കാലവും തുടരണമെന്നില്ലെന്നും കൂട്ടിച്ചേർത്തു. സർവകലാശാലകളിൽ ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയാൽ തിരുമാനം പുനഃപരിശോധിച്ചേക്കാം എന്നാണ് പറഞ്ഞത്. ചാൻസലർ നിയമനങ്ങൾ അറിയുന്നത് പത്രങ്ങളിലൂടെയാണെന്നും രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ ആവർത്തിച്ചു.

   ഗവർണറുടെ ആരോപണത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടിയുമായി മുഖ്യമന്ത്രിയും എത്തിയതോടെ സർവകലാശാല വി.സി. നിയമനത്തിൽ പോരു കടുക്കുകയാണ്. കാലടി വി.സി. നിയമനത്തിൽ സർവകലാശാല ചട്ടം മറയാക്കി ഇഷ്ടക്കാരെ നിയമിക്കാൻ സർക്കാർ ശ്രമിച്ചതാണ് ഗവർണറെ ഏറ്റവുമൊടുവിൽ പ്രകോപിച്ചതെന്നാണ് സൂചന. എന്നാൽ ഒരാളുടെ പേരു പറയാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ മറുപടി സാങ്കേതികമായി മാത്രമാണെന്നും വിലയിരുത്തലുണ്ട്.
   Published by:Anuraj GR
   First published:
   )}