പത്തനംതിട്ട: കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരീക്ഷ തടസപ്പെടുത്തിയെന്ന് പരാതി. അടൂര്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജിലാണ് സംഭവം. പന്ത്രണ്ടാം തീയതി ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷയാണ് തടസ്സപ്പെടുത്തിയത്.
പ്രിന്‍സിപ്പലിനെ റൂമിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പുറത്താക്കി ക്ലാസ് മുറികള്‍ അടച്ചു. പിന്നാലെ ഗേറ്റില്‍ വനിതാ പ്രിന്‍സിപ്പലിന്റെ ചിത്രം പതിപ്പിച്ച കോലവും തൂക്കി. കോളേജിലുള്ള പ്രവര്‍ത്തകര്‍ക്കുള്ള പുറമെ പുറത്തുനിന്നുള്ള പ്രവര്‍ത്തകരും ക്യാമ്പസില്‍ കയറിയതായാണ് അധ്യാപകര്‍ പറയുന്നത്.
എന്നാല്‍ പഠിപ്പ് മുടക്കി സമരം ചെയ്തുവെങ്കിലും പരീക്ഷ തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. സര്‍വകലാശാല മാനദണ്ഡം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം.
ഡിസംബര്‍ അഞ്ചിന് 14 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകളോടെ എ.ഐ.വൈ.എഫ് ആയിരുന്നു യൂണിയന് പിടിച്ചെടുത്തത്. ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികളുടെ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതോടെ യൂണിയന് ഭരണത്തിലേക്ക് എത്താന്‍ സാധിക്കാത്തതിലുള്ള പ്രതിഷേധമാണ് കോളേജില്‍ നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.