• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi Office Attack| രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ്; 29 SFI പ്രവർത്തകർക്ക് ജാമ്യം

Rahul Gandhi Office Attack| രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ്; 29 SFI പ്രവർത്തകർക്ക് ജാമ്യം

എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവണം, ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

  • Last Updated :
  • Share this:
    വയനാട്: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിൽ (Rahul Gandhi Office Attack) റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. 29 എസ്എഫ്ഐ പ്രവർത്തകർക്ക് കൽപ്പറ്റ ഫസ്റ്റ് ക്ലാസ് മജിസ്​ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

    എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവണം, ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

    സംഭവത്തിന് പിന്നാലെ, എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല.

    Also Read-രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; SFIക്കാരെ തടയാന്‍ കഴിഞ്ഞില്ല; പോലീസിന് പലതരത്തിൽ വീഴ്ച്ചയെന്ന് ADGP റിപ്പോര്‍ട്ട്

    അതേസമയം, ഓഫീസ് ആക്രമണം തടയുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നും എസ്എഫ്ഐക്കാര്‍ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടിയെന്നുമാണ് എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിന് പലതരത്തില്‍ വീഴ്ച പറ്റിയതായി എഡിജിപി പറഞ്ഞത്.

    സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം തടയാൻ പോലീസിന് കഴിഞ്ഞില്ല. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ല എന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവർക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ എഡിജിപി ശുപാർശ ചെയ്തു.

    ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ (SFI) പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
    Published by:Naseeba TC
    First published: