രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസ്; ജാമ്യം കിട്ടിയ SFI പ്രവർത്തകർക്ക് വൻ സ്വീകരണം
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസ്; ജാമ്യം കിട്ടിയ SFI പ്രവർത്തകർക്ക് വൻ സ്വീകരണം
ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ എത്തിയാണ് ജയിലിന് മുന്നിൽ പ്രവർത്തകർക്ക് സ്വീകരണം നൽകിയത്
Last Updated :
Share this:
വയനാട്: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയ എസ്എഫ്ഐ പ്രവർത്തകർക്ക് സ്വീകരണം. 29 പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുദ്രവാക്യം വിളിച്ചും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമാണ് ഇവർക്ക് സ്വീരകരണം ഒരുക്കിയത്.
ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ എത്തിയാണ് ജയിലിന് മുന്നിൽ പ്രവർത്തകർക്ക് സ്വീകരണം നൽകിയത്. 12 ദിവസം റിമാൻഡ് കഴിഞ്ഞാണ് പ്രവർത്തകർ പുറത്തിറങ്ങുന്നത്. 50,000 രൂപ ബോണ്ടിലാണ് ജാമ്യം. വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ ബുധനാഴ്ചയും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവണമെന്നും ജില്ല വിട്ട് പോകരുതെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. അതേസമയം രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിന് പിന്നാലെ വയനാട് എസ്എഫഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എല്‍ദോസ് മത്തായി കണ്‍വീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിയെ ആണ് തീരുമാനിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ വരെ വിവാദമായ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.