• HOME
  • »
  • NEWS
  • »
  • kerala
  • »
  • DYFI | യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന പരാതി ഷാഫി പറമ്പിൽ മുക്കിയെന്ന് ഡിവൈഎഫ്ഐ

DYFI | യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന പരാതി ഷാഫി പറമ്പിൽ മുക്കിയെന്ന് ഡിവൈഎഫ്ഐ

സഹപ്രവർത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്പിലിൻ്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ

Shafi_Parambil

Shafi_Parambil

  • Last Updated :
  • Share this:
യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വനിതാ നേതാവിൻ്റെ പീഡന പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ മുക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ നേതൃത്വമാണ് ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നത്. സഹപ്രവർത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്പിലിൻ്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

പാലക്കാട് വെച്ച് നടന്ന ക്യാമ്പിൽ തിരുവനന്തപുരത്ത് നിന്ന് എത്തിയ വനിതാ ഭാരവാഹിയെയാണ് വിവേക് പീഡിപ്പിച്ചത്. ഇതേ തുടർന്ന് ഇര സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ദേശീയ സെക്രട്ടറി പുഷ്പലത വിവേകിനെ പുറത്താക്കി തടിതപ്പുകയാണ് ചെയ്തത്. ഇപ്പോഴും ഷാഫി പറമ്പിൽ മൗനം പാലിക്കുകയും പരാതി കണ്ടില്ലെന്ന് നടിക്കുകയുമാണ്. ഷാഫി പ്രത്യേക താൽപര്യം എടുത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ ഉൾപെടുത്തപ്പെട്ട ആളാണ് വിവേക്. മുമ്പും സമാന പീഡന പരാതികളിൽ ആരോപിതനായ വിവേക് ഷാഫിയുടെ സംരക്ഷണയിലാണ് യൂത്ത് കോൺഗ്രസിൻ്റെ തലപ്പത്ത് കടിച്ചു തൂങ്ങിയിരുന്നത്. അഹല്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ ദിവസവും മദ്യപിച്ച് ലക്ക് കെട്ട് വന്ന വിവേകിനെ ക്യാമ്പിൽ നിന്ന് ഒഴിവാക്കാൻ ഒരു പക്ഷത്തുള്ളവർ ശ്രമിച്ചിരുന്നുവെന്നാണ് അറിയുന്നത്.

അതിനിടയിലാണ് ബാത്ത്റൂം ഡോറിൽ വെച്ച് സഹപ്രവർത്തകയെ കടന്നുപിടിക്കുന്നതും പീഡിപ്പിക്കുന്നതും. സംഭവം പുറത്തറിഞാൽ കേസാകുമെന്ന് കണ്ട് സംസ്ഥാന ഭാരവാഹികൾ പരാതി മുക്കുകയാണ് ഉണ്ടായിട്ടുള്ളത്. സ്ഥിരമായി ഇത്തരം പീഡന പരാതികളിൽ ഉൾപെട്ട വിവേകിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ സംരക്ഷിക്കുന്ന നീച കൃത്യമാണ് യൂത്ത് കോൺഗ്രസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ പ്രവർത്തകർ ആകെ ഒന്നിച്ചു പങ്കെടുത്ത ഒരു പൊതു ക്യാമ്പിൽ, പരിപാടിയിൽ വെച്ച് സഹപ്രവർത്തകയെ പീഡിപ്പിച്ചിട്ട് പരാതി പോലീസിന് കൈമറാതെ പ്രതിയെ സംരക്ഷിക്കുന്നത് കുറ്റകരമാണ്. നിയമനടപടികൾക്ക് പീഡകനെ വിട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.



ജൂലൈ 1, 2, 3 തിയ്യതികളിലാണ് പാലക്കാട് അഹല്യ ക്യാമ്പസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് നടന്നത്. ക്യാമ്പിൻ്റെ രണ്ടാം ദിവസം വനിതാ നേതാവിനു നേരെ പീഡനശ്രമമുണ്ടായെന്നാണ് പരാതി ഉയർന്നത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മറ്റിയംഗം വിവേക് എച്ച് നായർ എന്ന ശംഭു പാൽക്കുളങ്ങരെയെ പ്രതിനിധികളോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻ്റ് ചെയ്തിരുന്നു. മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതിനാണ് നടപടിയെന്നാണ് നേതൃത്വം പറയുന്നത്.

എന്നാൽ പീഡന പരാതി ഒതുക്കി തീർത്ത ശേഷം മറ്റൊരു കാരണം പറഞ്ഞ് പുറത്താക്കുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. ഈ വിഷയത്തിൽ ക്യാമ്പിന് നേതൃത്വം നൽകിയ ഷാഫി പറമ്പിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മൂന്നു ദിവസമായി വാളയാറിൽ നടന്ന ക്യാമ്പ് വിജയമായെന്ന് യൂത്ത് കോൺഗ്രസ് അവകാശപ്പെടുമ്പോഴാണ് പീഡന പരാതി മുക്കിയെന്ന ആരോപണമുയരുന്നത്.
Published by:Anuraj GR
First published: