'ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല, ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല' : ഷാഫി പറമ്പില്‍

2014 ല്‍ അല്ല, ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല.കോൺഗ്രസ്സ് ഇന്ത്യയെ കെട്ടിപ്പടുത്തു ബിജെപി വിറ്റ് തുലക്കുന്നു.

shafi parambil

shafi parambil

 • Share this:
  തിരുവനന്തപുരം: നരേന്ദ്ര മോദി ഗവണ്‍മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
  കോണ്‍ഗ്രസ്സ് എന്തുണ്ടാക്കി എന്ന് നാഴികക്ക് നാല്‍പത് വട്ടം ചോദിക്കുന്ന അഭിനവ രാജ്യസ്‌നേഹികള്‍,മോദി സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന ദേശീയ ആസ്തികളുടെ ലിസ്റ്റ് വായിച്ച് നോക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് നോട്ട് നിരോധനവും തല തിരിഞ്ഞ ജി എസ് ടി യും ഉള്‍പ്പടെ ഉണ്ടാക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയെ മറച്ച് വെക്കാന്‍ റോഡും റെയിലും വിമാനത്താവളവും ഉള്‍പ്പടെ 6 ലക്ഷം കോടിയുടെ രാജ്യത്തിന്റെ സ്വത്താണ് സ്വകാര്യ പങ്കാളിത്തത്തിന് വില്‍പ്പനക്ക് വെച്ചിരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറയുന്നു. ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല, ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല.ഷാഫി പറമ്പില്‍  പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  ഷാഫി പറമ്പില്‍ എംഎല്‍എയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

  കോൺഗ്രസ്സ് എന്തുണ്ടാക്കി എന്ന് നാഴികക്ക് നാൽപത് വട്ടം ചോദിക്കുന്ന അഭിനവ രാജ്യസ്നേഹികൾ,മോദി സർക്കാർ ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്ന National Assets ന്റെ ലിസ്റ്റ് ഒന്നെടുത്ത് വെച്ച് വായിച്ച് നോക്കുന്നത് നല്ലതാണ്.
  കഴിഞ്ഞ 7 വർഷം കൊണ്ട്‌ (നോട്ട് നിരോധനവും തല തിരിഞ്ഞ ജി എസ് ടി യും ഉൾപ്പടെ) ഉണ്ടാക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയെ മറച്ച് വെക്കാൻ റോഡും റെയിലും വിമാനത്താവളവും ഉൾപ്പടെ 6 ലക്ഷം കോടിയുടെ രാജ്യത്തിന്റെ സ്വത്താണ് സ്വകാര്യ പങ്കാളിത്തത്തിന് വിൽപ്പനക്ക് വെച്ചിരിക്കുന്നത് .

  1,60,200 കോടി:Roads
  1,52,496 കോടി :Rail
  45,200 കോടി: Power transmission lines
  39,832 കോടി: Power Generation
  24,462 കോടി: Natural Gas Pipelines
  22,504 കോടി: Product Pipeline
  15,000 കോടി: Urban real estate
  35,100 കോടി: Telecom
  28,900 കോടി: Warehousing
  28,747 കോടി: Mining
  20,782 കോടി: Aviation
  12,828 കോടി: Ports
  11,450 കോടി: Stadiums

  ഈ കണക്കുകൾ ഉറക്കെ വിളിച്ച് പറയുന്നുണ്ട്,
  ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല, ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല.കോൺഗ്രസ്സ് ഇന്ത്യയെ കെട്ടിപ്പടുത്തു ബിജെപി വിറ്റ് തുലക്കുന്നു.

  അഫ്ഗാന്‍ വിഷയം; കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു

  അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് യോഗം വിളിച്ചത്.

  രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും.

  അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ പുതിയ നയം സ്വീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന. അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാന്‍ സാധിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിക്ക് അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണോ കാര്യങ്ങള്‍ വിശദീകരിക്കാത്തതെന്നും എസ് ജയ്ശങ്കറിന്റെ ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

  അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഊര്‍ജിതമായി തുടരുകയാണ്.കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ ഇന്ത്യയിലെത്തിച്ചു. സൈനീക വിമാനങ്ങളില്‍ കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയിലേക്ക് മാറ്റിയവരെയാണ് പിന്നിട് ഇന്ത്യയിലെത്തിച്ചത്. ഖത്തര്‍ എയര്‍വേഴ്‌സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ യാത്രാവിമനങ്ങളില്‍ പല ഘട്ടങ്ങളായാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍ സ്വദേശികളും സംഘത്തിലുണ്ട്. സംഘത്തില്‍പ്പെട്ട രണ്ട് വര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

  കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തജികിസ്ഥാന്‍ വഴിയും കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ നേരിട്ടും കൂടുതല്‍ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ഞൂറിലധികം ഇന്ത്യയ്ക്കാര്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നവരെ തടയുന്നതും തിരിച്ചയക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
  Published by:Jayashankar AV
  First published:
  )}