HOME » NEWS » Kerala » SHAFI PARAMBIL MOCKS GOVERNMENT FOR BACK DOOR APPOINTMENTS

'എ.കെ.ജി. സെന്ററിലേതു പോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്; ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് ചെറുപ്പക്കാരുടെ തെറ്റല്ല': ഷാഫി പറമ്പില്‍

പബ്ലിക് സര്‍വീസ് കമ്മിഷനെ സർക്കാർ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റി. സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: January 12, 2021, 3:30 PM IST
'എ.കെ.ജി. സെന്ററിലേതു പോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്; ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് ചെറുപ്പക്കാരുടെ തെറ്റല്ല': ഷാഫി പറമ്പില്‍
ഷാഫി പറമ്പിൽ
  • Share this:
തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നെന്ന് ആരോപിച്ച് നിയമസഭയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ.  പബ്ലിക് സര്‍വീസ് കമ്മിഷനെ സർക്കാർ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റിയെന്ന് ഷാഫി പരിഹസിച്ചു. എ.കെ.ജി. സെന്ററിലെ നിയമനം പോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് അവരുടെ തെറ്റല്ല. സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി. പിന്‍വാതിൽ  നിയമന വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ഷാഫി.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റുകയാണ്. കേരളം ഒരു ശവപറമ്പായി മാറുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേരുളളവര്‍ക്ക് നിയമനമില്ല. എന്നാല്‍ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി.

Also Read ഇടതു മുന്നണി കാഞ്ഞിരപ്പളളിക്കും പാലായ്ക്കും രണ്ടു നിയമം വെച്ചാൽ എൻസിപി രണ്ടു വഴിക്ക് പിരിയും

സർക്കാർ വകുപ്പുകളിലെല്ലാം പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ നിയമനമുളളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിലയിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചു.

എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ നിഷേധിച്ച മുഖ്യമന്ത്രി ഒന്നരലക്ഷം പേര്‍ക്ക് പി.എസ്.സി. നിയമനം വഴി ജോലി നല്‍കിയെന്ന് മറുപടി നല്‍കി. പത്തും ഇരുപതും വര്‍ഷം പിന്നിട്ട താല്കാലിക ജീവനക്കാരെയാണ് സ്ഥിരനിയമനം നടത്തുന്നത്. മാനുഷിക പരിഗണന വെച്ചാണ് നിയമനം നടത്തിയത്. ഇവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Published by: Aneesh Anirudhan
First published: January 12, 2021, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories