HOME » NEWS » Kerala » SHAFI PARAMBIL SLAMS DYFI OVER PSC RANK HOLDERS STRIKE NJ TV

"യുവജന സംഘടനയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് DYFI ക്കാർ പോക്കറ്റിൽ കരുതണം"; പരിഹാസവുമായി ഷാഫി പറമ്പിൽ

പാർട്ടിയും സർക്കാരും ഏൽപ്പിച്ചിരിക്കുന്ന ന്യായീകരണ തൊഴിൽ മാത്രമാണ് ഡിവൈഎഫ്ഐ ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ

News18 Malayalam | news18-malayalam
Updated: February 19, 2021, 4:39 PM IST
shafi parambil
  • Share this:
തിരുവനന്തപുരം: ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. പി എസ് സി ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു വ്യാഴാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് തെരുവുയുദ്ധം ആയി മാറിയിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസിനെയും കെഎസ്‌യു വിനെയും വിമർശിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.

ഈ പശ്ചാത്തലത്തിൽ കൂടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പരിഹാസം. യുവജന സംഘടനയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഡിവൈഎഫ്ഐക്കാർ പോക്കറ്റിൽ കരുതണം. പാർട്ടിയും സർക്കാരും ഏൽപ്പിച്ചിരിക്കുന്ന ന്യായീകരണ തൊഴിൽ മാത്രമാണ് ഡിവൈഎഫ്ഐ ചെയ്യുന്നത്.

ഡിവൈഎഫ്ഐ വാർത്താസമ്മേളനം നടത്തുന്നത് യുവജനങ്ങളുടെ സമരങ്ങളെ ആക്ഷേപിക്കാൻ വേണ്ടി മാത്രമാണ്. യൂത്ത് കോൺഗ്രസ് സമരത്തിന് ഗൈഡ് ലൈൻ പ്രഖ്യാപിക്കൽ ആണോ ഡിവൈഎഫ്ഐയുടെ ജോലി?ഏതെങ്കിലും മന്ത്രിയെ വച്ച് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തുകയാണ് ഡിവൈഎഫ്ഐ ചെയ്യേണ്ടത്.

You may also like:മത്സരിക്കുമെന്ന സൂചന നൽകി പത്മജ വേണുഗോപാൽ; തൃശ്ശൂരുമായി വൈകാരിക അടുപ്പം

പിഎസ്‌സി ഉദ്യോഗാർത്ഥികൾക്കായി യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം തുടരും. ഉപാധികളില്ലാതെയാണ് സർക്കാർ ചർച്ച നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായും ഷാഫി പറമ്പിൽ പറഞ്ഞു.

You may also like:Explainer| ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരാൻ കാരണമെന്ത്?

ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സമരം ദുഷ്ട മനസ്സോടെയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരുന്നു.

കേരളത്തിലെ യുവതലമുറയ്ക്ക് ആവേശം നൽകുന്ന സർക്കാരാണിത്. ഉദ്യോഗാർത്ഥികളുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം ബാഹ്യ ഇടപെടലാണ്. വരും ദിവസങ്ങളിൽ പോലീസിനെ പ്രകോപിപ്പിച്ച് സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം. ഉദ്യോഗാർത്ഥികളുടെ ചിത്രം ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം നടത്തുന്നു. തുടർഭരണം അട്ടിമറിക്കാൻ ഉദ്യോഗാർത്ഥികളുടെ ചോരവാർന്ന ചിത്രങ്ങൾ ഉപയോഗിക്കുന്നുവെന്നും റഹീം പറഞ്ഞിരുന്നു.
Youtube Video

യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്‌ നേതാക്കളും രാഷ്രീയ നാടകങ്ങളുടെ ഭാഗമായാണ് സമര വേദിയിൽ എത്തിയത്. അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്.സി നിയമന വിവാദവുമയി ബന്ധപ്പെട്ട് കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
Published by: Naseeba TC
First published: February 19, 2021, 4:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories