നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഈരാറ്റുപേട്ടയില്‍ SDPI, കോട്ടയത്ത് BJP; വര്‍ഗീയ മുന്നണി'; എല്‍ഡിഎഫിനെ പരിഹസിച്ച് ഷാഫി പറമ്പില്‍

  'ഈരാറ്റുപേട്ടയില്‍ SDPI, കോട്ടയത്ത് BJP; വര്‍ഗീയ മുന്നണി'; എല്‍ഡിഎഫിനെ പരിഹസിച്ച് ഷാഫി പറമ്പില്‍

  ബിജെപി പിന്തുണയോടെ പ്രമേയം പാസാക്കിയെടുത്ത എല്‍ഡിഎഫിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

  shafi parambil

  shafi parambil

  • Share this:
   കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതോടെ 20 വര്‍ഷം നീണ്ടു നിന്ന യുഡിഎഫ് ഭരണത്തിന് അവസാനമായത്. എന്നാല്‍ ബിജെപി പിന്തുണയോടെ പ്രമേയം പാസാക്കിയെടുത്ത എല്‍ഡിഎഫിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

   ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എല്‍ഡിഎഫിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എല്‍ഡിഎഫിനെ 'വര്‍ഗീയ മുന്നണി' എന്നാണ് പരിഹസിച്ചിരിക്കുന്നത്. 'സിപിഎം ഈരാറ്റുപേട്ടയില്‍ SDPI ക്കൊപ്പം, കോട്ടയത്ത് BJP ക്കൊപ്പം വര്‍ഗ്ഗീയമുന്നണി' എന്നായിരുന്നു ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


   യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയ്ക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം കോട്ടയത്ത് എത്തിയപ്പോള്‍ ബിജെപിയ്ക്ക് ഒപ്പമായെന്ന് അദ്ദേഹം പറഞ്ഞു.

   കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും അടക്കം 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.

   Also Read-BJP എൽഡിഎഫിനെ പിന്തുണച്ചു; കോട്ടയത്ത് UDF പുറത്ത്; അവസാനിച്ചത് രണ്ടു പതിറ്റാണ്ട് കാലത്തെ ഭരണം

   കോട്ടയം ജില്ലയില്‍ മൃഗീയ ഭൂരിപക്ഷത്തോടെ കാലങ്ങളായി ഭരണം നിലനിര്‍ത്തിയ ഒരു നഗരസഭയാണ് യുഡിഎഫിന് നഷ്ടമായത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് വിട്ടുനിന്നു. ഒമ്പതുമാസം നീണ്ട യുഡിഎഫ് ഭരണം പൂര്‍ണമായും പരാജയമായിരുന്നുവെന്ന് ഇടതുപക്ഷവും ബിജെപിയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആരോപിച്ചു.

   ആകെ 71 പഞ്ചായത്തുകളില്‍ 50 ഇടത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ആറ് നഗരസഭകളില്‍ അഞ്ചും ഭരിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ടയും കോട്ടയവും നഷ്ടപ്പെട്ടതോടെ യുഡിഎഫ് 3 ഇടത്തേക്ക് ചുരുങ്ങുകയാണ്.

   Also Read-'യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി CPM'; വി ഡി സതീശന്‍

   ഇതില്‍ ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും യുഡിഎഫിന് കൃത്യമായ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളാണ്. അവിടെയും വൈകാതെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ആണ് ഇട്ടത് നീക്കം. കോട്ടയം നഗരസഭയില്‍ യുഡിഎഫ് പാളയത്തില്‍ വിള്ളലുണ്ടാക്കി ഭരണം പിടിക്കാന്‍ ആണ് സിപിഎം ശ്രമിച്ചത്. ഈരാറ്റുപേട്ടയിലും സമാന നീക്കത്തിനാണ് സിപിഎം ശ്രമം നടത്തുന്നത്.
   Published by:Jayesh Krishnan
   First published:
   )}