കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. കമ്മറ്റിയിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ചില കാര്യങ്ങളിൽ യൂത്ത് കോൺഗ്രസിനും വ്യക്തമായ അഭിപ്രായമുണ്ടെന്നും ഷാഫി പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ അഭിപ്രായങ്ങൾ കെപിസിസിയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളില്‍ ഷാഫിയ്ക്ക് വിമർശനം ഉയർന്നതായി വാർത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഷാഫി രംഗത്തെത്തിയത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി യോഗത്തിൽ പറഞ്ഞു. അതേസമയം അടുത്ത സംസ്ഥാന സമ്മേളനത്തിൽ താൻ സ്ഥാനം ഒഴിയുമെന്ന് ഷാഫി പറമ്പിൽ യോഗത്തിൽ അറിയിച്ചു.
അധ്യക്ഷ സ്ഥാനം ഒഴിയാൻ ഞാൻ തയാറാണ്. ഇനി മുന്നോട്ട് പോകാനാകില്ല. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ലെന്ന് ഷാഫി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.