• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shaj Kiran| ഷാജ് കിരൺ എഡിജിപിയെ വിളിച്ചത് ഏഴുതവണ; ഫോൺ രേഖകൾ പുറത്ത്

Shaj Kiran| ഷാജ് കിരൺ എഡിജിപിയെ വിളിച്ചത് ഏഴുതവണ; ഫോൺ രേഖകൾ പുറത്ത്

തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് ഷാജ് കിരൺ എത്തിയതെന്നും വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

സ്വപ്ന സുരേഷ്, ഷാജ് കിരൺ

സ്വപ്ന സുരേഷ്, ഷാജ് കിരൺ

  • Share this:
    കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായി തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്. വിജിലൻസ് മേധാവി എഡിജിപി എം ആർ അജിത് കുമാറിനെ ഏഴുതവണ വിളിച്ചു. ജൂൺ എട്ടിന് രാവിലെ 11നും 1.40നും ഇടയിലാണ് ഷാജ് കിരണ്‍ എഡിജിപിയുമായി സംസാരിച്ചത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വിളികൾ.

    തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് ഷാജ് കിരൺ എത്തിയതെന്നും വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരൺ പരാതി നൽകിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടിരുന്നു.

    'മാധവ വാര്യരുമായി സുഹൃദ് ബന്ധമുണ്ട്, അതിനപ്പുറം ഒന്നുമില്ല': കെ ടി ജലീൽ

    സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീൽ. തനിക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് മാധവ വാര്യരെ സ്വപ്‌ന സുരേഷ് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണെന്ന് കെ ടി ജലീല്‍ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണ്. അദ്ദേഹത്തെ കുറച്ചുനാളുകളായി തനിക്ക് അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട് അതിനപ്പുറം ഒന്നുമില്ലെന്നും ജലീല്‍ വ്യക്തമാക്കി. മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

    എച്ച്ആര്‍ഡിഎസ് എന്ന, സ്വപ്‌നസുരേഷ് ജോലിചെയ്യുന്ന സ്ഥാപനവുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന്‍റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച്ആര്‍ഡിഎസ് കൊടുക്കേണ്ട പണം നല്‍കിയില്ല, വണ്ടിചെക്ക് നല്‍കി. ഇതേത്തുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ വാര്യര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യരുടെ പേര് സ്വപ്ന പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു. വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അതിനപ്പുറത്തേക്ക് മാധവ വാര്യരുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു
    Published by:Rajesh V
    First published: