HOME » NEWS » Kerala » SHAHIDA KAMAL S FACEBOOK POST IN CONTROVERSY

വണ്ടിപ്പെരിയാറിലേക്ക് ഷാഹിദ കമാലിന്റെ യാത്ര; വിവാദമായി ഫേസ്ബുക്ക് പോസ്റ്റ്

രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ഷാഹിദ കമാല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: July 11, 2021, 11:09 PM IST
വണ്ടിപ്പെരിയാറിലേക്ക് ഷാഹിദ കമാലിന്റെ യാത്ര; വിവാദമായി ഫേസ്ബുക്ക് പോസ്റ്റ്
Image Facebook
  • Share this:
തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിനായി പോയ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. 'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്ന തലക്കെട്ടോടെ കാറില്‍ ചിരിയോടെ ഇറിക്കുന്ന ചിത്രം ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ഷാഹിദ കമാല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഷാഹിദ കമലിന് യാത്ര മംഗളങ്ങള്‍ നേരുന്നു, അല്ലാതെ ഇവരോടൊക്കെ എന്ത് പറയനാണ് എന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നു.


തലക്കെട്ട് കണ്ടപ്പോള്‍ ഇടുക്കിയുടെ മഞ്ഞ് നുകരാന്‍ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യ നോട്ടത്തില്‍ എനിക്ക് തോന്നിയതെന്നാണെന്ന് യൂത്ത് കോണ്‍ഗസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഷാഹിദ കമാലിനെ രാഹുല്‍ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്.


'ഡോക്ടറമ്മ ഈ പോസ്റ്റ് മുക്ക് എന്തിനാണെന്ന് അറിയില്ല' എന്ന പരിഹസിച്ചുകൊണ്ടാണ് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയത്.


ഇത്രയും സെന്‍സിറ്റിവിറ്റിയില്ലാത്ത ആര്‍ദ്രതയില്ലാത്ത വനിതാ കമ്മീഷന്‍ അംഗങ്ങളെ കേരള ജനത സഹിക്കേണ്ടതുണ്ടോ എന്നായിരുന്നു കെ എസ് ശബരീനാഥന്റെ ചോദ്യം.


വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്.
Published by: Jayesh Krishnan
First published: July 11, 2021, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories