നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡോക്ടറേറ്റ് കിട്ടിയത് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന്'; വ്യാജ ഡോക്ടറേറ്റ് വിവാദത്തില്‍ ഷാഹിദ കമാല്‍

  'ഡോക്ടറേറ്റ് കിട്ടിയത് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന്'; വ്യാജ ഡോക്ടറേറ്റ് വിവാദത്തില്‍ ഷാഹിദ കമാല്‍

  കസാഖിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്.

  വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ

  വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ

  • Share this:
  തിരുവനന്തപുരം: വ്യാജ ഡോക്ട്രേറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. രണ്ട് തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഡോക്ടറേറ്റ് ലഭിച്ച സർവകാലാശാലയുടെ പേരും തിരുത്തി.
  ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലാണ് ഷാഹിദ കമാൽ പുതിയ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്.

  വിയറ്റ്നാം യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചുവെന്ന മുൻ നിലപാട് തിരുത്തി. കസാഖിസ്ഥാൻ ഓപൺ യൂണിവേഴ്സിറ്റിയിൽ നിന്നും കോംപ്ലിമെൻ്ററി മെഡിസിനിൽ ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് പുതിയ വിശദീകരണം. 2009ലെയും 2011ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ചേർത്തതും തെറ്റാണ്.

  ഡിഗ്രി കിട്ടിയത് 2016ൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും ലോകായുക്തയ്ക്ക് സമർപ്പിച്ച വിശദീകരണത്തിലുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പ0നം പൂർത്തിയാക്കിയെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്.

  വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ലോകായുക്ത ഫയലില്‍ സ്വീകരിക്കുകയും ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിത കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.

  Also Read-Private Bus Strike | സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; ഉടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

  ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തുടര്‍ നടപടികളിലേക്ക് നീങ്ങിയത്.

  ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, കേരള സര്‍വ്വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്റ്റ് 29ന് വനിതാ കമീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും ഷാഹിദ കമാല്‍ നല്‍കിയിരിക്കുന്നത് ബി.കോമാണ്.

  വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഷാഹിദാ കമാൽ പറഞ്ഞു. സമയമാകുമ്പോൾ എല്ലാ ആക്ഷേപങ്ങൾക്കും മറുപടി നൽകാമെന്നും ഷാഹിദാ കമാൽ പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}