വയനാട് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിന്ഡ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകൻ, എഇഒ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ ഹാരിസ് ആവശ്യപ്പട്ടു. ഉച്ചയ്ക്ക് 2.30 ന് ജഡ്ജിയുടെ ചേമ്പറിലെത്തണമെന്നാണ് ആവശ്യം. സ്കൂളിൽ ജഡ്ജിമാരുടെ സംഘം സന്ദർശനം നടത്തി. വൃത്തിഹീനമായ സാഹചര്യമാണ് സ്കൂളിലുള്ളതെന്നും ജഡ്ജിമാരുടെ സംഘം വിലയിരുത്തി. അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയാണ് ജഡ്ഡിമാരുടെ സംഘം നൽകിയത്.
ബുധനാഴ്ചയാണ് ക്ലാസ് മുറിയിൽ നിന്ന് ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റത്. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപകർക്കെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്നത്. 'പാമ്പ് കടിച്ചതാണ്, ആശുപത്രിയിൽ കൊണ്ടുപോകണം' എന്ന് ഷെഹ്ല കരഞ്ഞുപറഞ്ഞിട്ടും പിതാവ് വരുന്നതുവരെ അധ്യാപകർ കാത്തിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റി വെനം നൽകാതെ നിരീക്ഷണത്തിൽ കിടത്തുകയായിരുന്നു.
Also Read- വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൂടുതൽ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത
കുട്ടിയുടെ നില മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിടുകയായിരുന്നു. ഇതിനിടെ വൈത്തിരിയിൽ വെച്ച് നില വഷളായി. ഇവിടെയുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലാത്തതിനാൽ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. അവിടെ പ്രവേശിപ്പിച്ചെങ്കിലും സമയം ഏറെ വൈകിയതിനാൽ കുട്ടി മരണപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bathery Snake Bite, Kerala, Shahla Sherin