പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: പ്രതിഷേധവുമായെത്തിയ നാട്ടുകാർ സ്കൂളിലെ സ്റ്റാഫ് റൂം തകർത്തു

പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി

News18 Malayalam | news18-malayalam
Updated: November 21, 2019, 3:32 PM IST
  • Share this:
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂളിലെ സ്റ്റാഫ് റൂം നാട്ടുകാരെത്തി തകര്‍ത്തു. പൂട്ടിക്കിടന്ന സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്ന് ആരോപിച്ച് പൂട്ട് തകര്‍ത്ത് നാട്ടുകാര്‍ അകത്തു കയറി.

സ്‌കൂള്‍ പരിസരത്ത് കൂടി നില്‍ക്കുകയായിരുന്ന നാട്ടുകാരാണ് സംഘം ചേര്‍ന്ന് സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ചത്. ഇതിന് മുൻപ് ഡിഡിഇ സ്‌കൂള്‍ സന്ദര്‍ശിച്ച് ആരോപണവിധേയനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ച് മടങ്ങിയിരുന്നു. തുടര്‍ന്ന് പൊലീസും മടങ്ങിപ്പോയി.

Also Read-  'പാമ്പുകടിച്ചതാണ്.. എനിക്ക് തീരെ വയ്യ... ഷഹ്ല പറഞ്ഞതാണ്; ആരും ആശുപത്രിയിൽ കൊണ്ടുപോയില്ല'

അതിന് ശേഷം മരിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി വികാരനിര്‍ഭരമായി പ്രതികരിച്ചു. ഇതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധം തുടങ്ങി. തുടര്‍ന്നാണ് സ്റ്റാഫ് റൂമില്‍ കയറുകയും ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. പൊലീസ് വീണ്ടും സ്ഥലത്തെത്തിയതോടെ രംഗം ശാന്തമായി.

ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ് ല ഷെറിന് (10) പാമ്പ് കടിയേറ്റത്. വിദഗ്ധ ചികിത്സ ലഭിക്കാതെ ഷഹ്ല മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്ന് സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ ആരോപിക്കുന്നു.

Also Read- പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവം: അധ്യാപകന് സസ്പെൻഷൻ
First published: November 21, 2019, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading