• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്വന്തമായി നിര്‍മ്മിച്ച കാരവനില്‍ ലോകം ചുറ്റണം'; രാധികയ്ക്ക് നിസാന്‍ ഇവാലിയെ കാരവന്‍ ആക്കി മാറ്റി നല്‍കി ഷൈജു

'സ്വന്തമായി നിര്‍മ്മിച്ച കാരവനില്‍ ലോകം ചുറ്റണം'; രാധികയ്ക്ക് നിസാന്‍ ഇവാലിയെ കാരവന്‍ ആക്കി മാറ്റി നല്‍കി ഷൈജു

മോഹന്‍ലാല്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, തെലുങ്കിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ എന്നിവര്‍ക്കൊക്കെ വേണ്ടി കാരവന്‍ നിര്‍മ്മിച്ചു നല്‍കിയ ഷൈജു ആണ്.

Image Facebook

Image Facebook

  • Share this:
സ്വന്തമായി നിര്‍മ്മിച്ച കാരവനില്‍ ലോകം ചുറ്റണമെന്നാണ് ചെന്നൈ സ്വദേശിനിയായ രാധികയ്ക്ക്. ഇപ്പോഴിതാ കാരവന്‍ റെഡിയായിരിക്കുകയാണ്. കരുവല്ലൂര്‍ സ്വദേശി ഷൈജുവാണ് രാധികയ്ക്ക് സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണപ്രദേശങ്ങളും ബൈക്കില്‍ ഒറ്റയ്ക്ക് കറങ്ങി ഏഴര മാസം കൊണ്ടാണ് രാധിക യാത്ര പൂര്‍ത്തിയാക്കിയത്.

രാജ്യത്തിന്റെ ടൂറിസം ഭൂപടത്തില്‍ സ്ത്രീകളും അടയാളപ്പെടുത്തപ്പെടണം എന്നതായിരുന്നു സാഹസികയാത്രയുടെ ലക്ഷ്യം. ബൈക്ക് യാത്രക്കു ശേഷം സ്വന്തമായി നിര്‍മ്മിച്ച കാരവനില്‍ ലോകം ചുറ്റണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനാണ് രാധികാറാവു ഇനിയിറങ്ങുന്നത്.

മോഹന്‍ലാല്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, തെലുങ്കിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ എന്നിവര്‍ക്കൊക്കെ വേണ്ടി കാരവന്‍ നിര്‍മ്മിച്ചു നല്‍കിയ ഷൈജു ആണ്. മന്ത്രി പി രാജീവാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്.

പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം കാരവന്‍ ടൂറിസത്തിലേക്ക് എന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. എവിടെ നിന്നായിരിക്കും കാരവന്‍ കിട്ടുന്നതെന്ന് ചിലരൊക്കെ ചോദിക്കുകയും ചെയ്തു. അപ്പോഴാണ് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ഷൈജുവിനെ ഓര്‍ത്തത്.

മോഹന്‍ലാല്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, തെലുങ്കിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ എന്നിവര്‍ക്കൊക്കെ വേണ്ടി കാരവന്‍ നിര്‍മ്മിച്ചു നല്‍കിയ ഷൈജു, കരുമാല്ലൂര്‍ സ്വദേശിയാണ്.
ഇന്ന്, മണ്ഡലത്തിലെ തിരക്കിട്ട ഓട്ടപ്പാച്ചിലിനിടയില്‍ അവിചാരിതമായാണ് ഷൈജുവിനെ കാണുകയും ചെയ്തു.

കാരവന്‍ നിര്‍മാണത്തില്‍ 26 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് ഷൈജുവിന്. ഡി.ആര്‍.ഡി.ഒ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ, പല ഗണത്തില്‍പെടുന്ന വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആവശ്യാനുസരണം നല്‍കിയിട്ടുണ്ട്.

ഷൈജുവിനെത്തേടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഓര്‍ഡറെത്തി. കുടുംബസമേതം ഇന്ത്യ മുഴുവന്‍ പര്യടനം നടത്താന്‍ പറ്റുന്ന തരത്തില്‍ ഒരു വാഹനം തയ്യാറാക്കണം. വീടും വാഹനവുമായി ഉപയോഗിക്കാവുന്ന ഒന്ന്. ഭക്ഷണം കഴിക്കാനും കിടക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമൊക്കെ പറ്റുന്ന ഒരു വണ്ടി. ഓര്‍ഡര്‍ തന്നയാളെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ ആള്‍ ചില്ലറക്കാരിയല്ല.

പുലി തന്നെ. ഏഴര മാസം കൊണ്ട് ഒരു ബൈക്കില്‍ ഇന്ത്യ മുഴുവന്‍ പര്യടനം നടത്തിയ ആളാണ് കക്ഷി. പേര് രാധിക റാവു. ചെന്നൈ സ്വദേശി. സിനിമാട്ടോഗ്രാഫര്‍ . പത്രപ്രവര്‍ത്തനത്തിലും കുറച്ചു കാലം പയറ്റി.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണപ്രദേശങ്ങളും ബൈക്കില്‍ ഒറ്റയ്ക്ക് കറങ്ങി ഏഴര മാസം കൊണ്ടാണ് രാധിക യാത്ര പൂര്‍ത്തിയാക്കിയത്. രാജ്യത്തിന്റെ ടൂറിസം ഭൂപടത്തില്‍ സ്ത്രീകളും അടയാളപ്പെടുത്തപ്പെടണം എന്നതായിരുന്നു സാഹസികയാത്രയുടെ ലക്ഷ്യം. ബൈക്ക് യാത്രക്കു ശേഷം സ്വന്തമായി നിര്‍മ്മിച്ച കാരവനില്‍ ലോകം ചുറ്റണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനാണ് രാധികാറാവു ഇനിയിറങ്ങുന്നത്.

ലക്ഷ്യം ലോകയാത്രയാണ്; എത്രത്തോളം സാധ്യമാകും എന്ന ആശങ്കയൊന്നുമില്ല. തികഞ്ഞ ശുഭാപ്തിവിശ്വാസം മാത്രം. പുതുലോകം കീഴടക്കാനുള്ള ആത്മവിശ്വാസം സ്ത്രീയാണെന്ന കരുത്തും.


സാധാരണ, വലിയ വാഹനങ്ങളാണ് ഷൈജു കാരവനായി മാറ്റുന്നത്. രാധിക നല്‍കിയതാവട്ടെ നിസാന്‍ ഇവാലിയയും. ഒന്നരമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെങ്കിലും ലോക്ഡൗണ്‍ മൂലം കുറച്ച് നീണ്ടുപോയി. എന്തായാലും ഇപ്പോഴിതാ കാരവന്‍ റെഡി. രാധികയ്ക്ക് സ്വപ്നത്തിലേക്ക് പറക്കാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാകും. ആശംസകളോടെ ഞങ്ങളും.
Published by:Jayesh Krishnan
First published: