നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSFDC Chairman| ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി ഷാജി എൻ കരുൺ തുടരും; സംഗീത നാടക അക്കാദമിയുടെ കാര്യത്തിൽ തീരുമാനമായില്ല

  KSFDC Chairman| ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി ഷാജി എൻ കരുൺ തുടരും; സംഗീത നാടക അക്കാദമിയുടെ കാര്യത്തിൽ തീരുമാനമായില്ല

  സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിനെ നിയമിക്കും.

  ഷാജി എൻ കരുൺ

  ഷാജി എൻ കരുൺ

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ( KSFDC) ചെയർമാനായി സംവിധായകൻ ഷാജി എൻ കരുൺ (Shaji N Karun) തുടരും. ഇതുൾപ്പെടെ സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങളുടെ ചുമതലകൾ സംബന്ധിച്ച് സർക്കാർ തലത്തിൽ ധാരണയായി. സർക്കാർ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും.

   സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിനെ നിയമിക്കും. എഴുത്തുകാരിയും അധ്യാപികയുമായ മ്യൂസ് മേരി ജോർജ് കേരള സർവവിജ്ഞാന കോശം ഡയറക്ടറാകും. നിലവിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായ ഡോ. പി എസ് ശ്രീകലയാകും പുതിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയായി പ്രമോദ് പയ്യന്നൂർ തുടരും.

   അതേസമയം, സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഗായകൻ എം ജി ശ്രീകുമാറിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇടതുകേന്ദ്രങ്ങളിൽ നിന്നു തന്നെ വിമർശനം ഉയർന്നതോടെ പിന്നീട് സിപിഎം നേതൃതലത്തിൽ പുനരാലോചന നടത്തിയെന്നാണ് വിവരം.

   പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

   പാലക്കാട് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിണിയില്‍ പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ (Leopard) കണ്ടെത്തി. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പ് (Forest Department) ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിക്കുഞ്ഞുങ്ങളെ പാലക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി.

   ഇന്ന് പന്ത്രണ്ട് മണിയോടെയാണ് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിണിയില്‍ രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് പുലിക്കുഞ്ഞുങ്ങള്‍ കിടന്നത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്. പൊന്നന്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പുലി ഓടി പോവുന്നത് കണ്ടു. തുടര്‍ന്ന് പൊന്നന്‍ നാട്ടുകാരെ വിവരമറിയിച്ചു.

   പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കൂടി കണ്ടെത്താന്‍ പ്രദേശത്ത് കൂട് സ്ഥാപിയ്ക്കുമെന്നും അതിന് പുലിയെയും കുഞ്ഞുങ്ങളെയും കാട്ടിലേക്ക് മാറ്റുമെന്നും ഒലവക്കോട് സി സി എഫ് വിജയാനന്ദ് വ്യക്തമാക്കി.

   ജനവാസ മേഖലയില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
   Published by:Rajesh V
   First published: