ജോളിയുടെ മൊഴി; ഭർത്താവ് ഷാജു കസ്റ്റഡിയില്‍

ഷാജുവിന്‍റെ ആദ്യ ഭ്യാര്യ സിലിയുടെയും മകളുടെയും മരണം ഷാജുവിന് അറിയാമെന്നായിരുന്നു ജോളിയുടെ മൊഴി

ഷാജു

ഷാജു

 • Share this:
  കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി സൂചന. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

  also read:ബലമായി മദ്യം നൽകി പതിനാലുകാരനെ പീഡിപ്പിച്ചു; അമ്പതുകാരൻ അറസ്റ്റിൽ

  ഷാജുവിന്‍റെ ആദ്യ ഭ്യാര്യ സിലിയുടെയും മകളുടെയും മരണം ഷാജുവിന് അറിയാമെന്നായിരുന്നു ജോളിയുടെ മൊഴി. ഷാജുവിന് കൊലയിൽ നേരിട്ട് പങ്കില്ലെന്നാണ് ജോളി പറഞ്ഞിട്ടുള്ളത്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞതെന്നും ജോളിയുടെ മൊഴിയിലുണ്ട്.

  ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഷാജുവിനെ എസ്പി ഓഫീസിലേക്ക് കൊണ്ടു പോയത്. ഷാജുവിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

  നേരത്തെ ജോളിയെയും മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത് സമാനമായ രീതിയില്‍ തന്നെയായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
  First published:
  )}