നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചിത്രങ്ങൾ പൂർത്തിയാക്കും; എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ൻ നിഗം

  ചിത്രങ്ങൾ പൂർത്തിയാക്കും; എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ൻ നിഗം

  സ്വകാര്യ ചർച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. തന്റെ എല്ലാകാര്യങ്ങളും ചർച്ചയിൽ സംസാരിച്ചിട്ടുണ്ട്.

  ഷെയ്ൻ നിഗം

  ഷെയ്ൻ നിഗം

  • News18
  • Last Updated :
  • Share this:
  കൊച്ചി: മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കുമെന്ന് നടൻ ഷെയ്ൻ നിഗം. തന്റെ കാര്യങ്ങള്‍ക്ക് നീതി ലഭിക്കണം. എല്ലാം ശുഭമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ൻ ന്യൂസ് 18 നോട്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടൻ സിദ്ദീഖിന്റെ മധ്യസ്ഥതയിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഷെയ്നുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

  Also Read-ഷെയ്ൻ നിഗം പറയുന്ന ചില കാര്യങ്ങളിൽ വസ്തുതകളുണ്ടെന്ന് AMMA: പ്രശ്നം ഒത്തുതീർപ്പിലേക്ക്

  സ്വകാര്യ ചർച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. തന്റെ എല്ലാകാര്യങ്ങളും ചർച്ചയിൽ സംസാരിച്ചിട്ടുണ്ട്. ജീവിതത്തിൽ ശുഭപ്രതീക്ഷയുള്ള ആളാണ് ഞാൻ. ചർച്ചയിലും ശുഭപ്രതീക്ഷ തന്നെയാണ്. എല്ലാം നന്നായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ൻ വ്യക്തമാക്കി.

  ഷെയ്ൻ‌ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് ശേഷം അറിയിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവരുമായി ചർച്ച നടത്തി അവരുടെ നിലപാട് കൂടി അറിയണമെന്നാണ് അദ്ദേഹം അറിയിച്ചത്.
  First published:
  )}